രണ്ടു കൊലപാതകക്കേസുകളിലായി അഞ്ചു പേര്‍ പിടിയില്‍
ആറ്റിങ്ങല്‍: രണ്ടു കൊലപാതകക്കേസുകളുമായി ബന്ധപ്പെട്ടു അഞ്ചു പേരെ ആറ്റിങ്ങല്‍ പൊലിസ് പിടികൂടി. ചിറയിന്‍കീഴ് പൊലിസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ അരമണിക്കൂറിന്റെ വ്യത്യാസത്തില്‍ രണ്ടിടത്തു നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ഇവര്‍ പിടിയിലായത്. മാര്‍ച്ച് 29ന് രാത്രി 7നും 7.30നുമായിരുന്നു രണ്ട് കൊലപാതകവും നടന്നത്.
പുതുക്കരി മുക്കാലിവട്ടം തെങ്ങടിയില്‍ വീട്ടില്‍ ബിനു (35) ,കിഴുവിലം മുടപുരം എന്‍.ഇ.എസ് ബ്ലോക്കിനു സമീപം നിസാര്‍ മന്‍സിലില്‍ നിസാര്‍( 37) എന്നിവരായിരുന്നു കൊല്ലപ്പെട്ടത്.
ബിനുവിനെ കൊലപ്പെടുത്തിയ കേസില്‍ പുളിമൂട്ടില്‍ കടവ് വലിയ വിളാകം വീട്ടില്‍ സെനില്‍ (45), വടക്കേ അരയത്തുരുത്തില്‍ കായല്‍വാരം വീട്ടില്‍ കിരണ്‍ബാബു (25), പുളിമൂട്ടില്‍ കടവ് പണ്ടകശാല ലളിതാ നിവാസില്‍ ബിജു (40) എന്നീ മൂന്നു പേരാണ് അറസ്റ്റിലായത്. പ്രതികളും കൊല്ലപ്പെട്ട ബിനുവും തമ്മിലുണ്ടായ വാക്കേറ്റത്തിനെ തുടര്‍ന്ന് ബിനു ഒന്നാം പ്രതിയായ സെനിലിനെ മര്‍ദിച്ചിരുന്നു. ഇതില്‍ ക്ഷുഭിതരായ പ്രതികള്‍ ബിനുവിനെ കൊലപ്പെടുത്തുകയായിരുന്നു.
നിസാറിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കുറക്കട ആക്കോട്ടുവീള ചരുവിള പുത്തന്‍ വീട്ടില്‍ അജിത്(24), കിഴുവിലം കാട്ടുംപുറം മേലം തുണ്ടുവിളാകത്തു വീട്ടില്‍ അപ്പു എന്നു വിളിക്കുന്ന അനീഷ്(23) എന്നിവരാണ് അറസ്റ്റിലായത്.
സുഹൃത്തിനെ പ്രതികള്‍ മര്‍ദിച്ച സംഭവത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ ചെന്നതായിരുന്നു നിസാര്‍. മൂലൈവിളാകം കലിങ്കില്‍ വച്ച് നടന്ന സന്ധി സംഭാഷണം വാക്കേറ്റത്തില്‍ കലാശിച്ചു. പ്രതികള്‍ നിസാറിനെ തോട്ടില്‍ തള്ളിയിട്ട് മര്‍ദിക്കുകയും തല കോണ്‍ക്രീറ്റ് കെട്ടില്‍ പിടിച്ചിടിക്കുകയും കല്ലുകൊണ്ട് തലയ്ക്കിടിക്കുകയും ചെയ്തതായി പൊലിസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിലാണ് നിസാര്‍ മരിച്ചത്.
സംഭവശേഷം പ്രതികള്‍ ഒളിവിലായിരുന്നു. അന്യ സംസ്ഥാനത്തേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.തിരുവനന്തപുരം റൂറല്‍ എസ്.പി അശോക് കുമാറിന്റെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ എ.എസ്.പി ആദിത്യയുടെ നിരീക്ഷണത്തില്‍ ആറ്റിങ്ങല്‍ സി.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍, ചിറയിന്‍കീഴ് എസ്.ഐ സജീഷ്.എച്ച്.എല്‍. എസ്.ഐ മാരായ പ്രസാദ് ചന്ദ്രന്‍, ജയന്‍, എ.എസ്.ഐ മാരായ ഷരീഫ്, അനില്‍, ജി. എസ്.ഐ ജയന്‍,സി.പി.ഒ മാരായ ശരത്, സുല്‍ഫീക്കര്‍, സന്തോഷ്, മുരളീധരന്‍, ബിജു, പ്രവീണ്‍,എസ്.സി.പി.ഒ അനില്‍കുമര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."