താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തണമെന്ന് കോഹ്ലി
ന്യൂഡല്‍ഹി: ഇന്ത്യന്‍ താരങ്ങളുടെ വാര്‍ഷിക വരുമാന തുക വര്‍ധിപ്പിക്കണമെന്ന് നായകന് വിരാട് കോഹ്ലി ആവശ്യപ്പെട്ടതായി സൂചന. അന്താരാഷ്ട്ര തലത്തില്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രതിഫലം വളരെ കുറച്ചു മാത്രമാണെന്ന് കോഹ്ലിയുടെ വാദം. നാളെ നടക്കുന്ന അഡിമിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ യോഗത്തില്‍ കോഹ്ലി ഈ വാദം ഉയര്‍ത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ബി.സി.സി.ഐയിലെ ഉദ്യോഗസ്ഥരോട് കോഹ്ലി ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
എ ഗ്രേഡിലുള്ള താരങ്ങള്‍ക്ക് അഞ്ചു കോടിയും ബി ഗ്രേഡിലുള്ളവര്‍ക്ക് മൂന്നു കോടിയും സി ഗ്രേഡിലുള്ളവര്‍ക്ക് ഒന്നരകോടിയുമാണ് കോഹ്ലി ശുപാര്‍ശ ചെയ്യുന്നത്. ആസ്ത്രേലിയന്‍ താരങ്ങളായ സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഇംഗ്ലീഷ് താരം ജോ റൂട്ട് എന്നിവര്‍ക്ക് വളരെ വലിയ തുകയാണ് അവരുടെ ബോര്‍ഡുകള്‍ വാര്‍ഷിക തുകയായി നല്‍കുന്നത്. എന്നാല്‍ റാങ്കിങില്‍ ഇവരേക്കാള്‍ മുന്നിലുണ്ടായിരുന്നിട്ടും അതിന്റെ ഗുണം ഇന്ത്യക്ക് ലഭിക്കുന്നില്ലെന്ന് കോഹ്ലി പരാതിപ്പെടുന്നു.
അതേസമയം കോഹ്ലിയെ കോച്ച് അനില്‍ കുംബ്ലെ പിന്തുണച്ചിട്ടുണ്ട്. അന്താരാഷ്ട്ര താരങ്ങള്‍ക്ക് 10-12 കോടിയുടെ ഇടയിലാണ് വര്‍ഷത്തില്‍ വരുമാനമുണ്ടാക്കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇത് 4-5 കോടിയുടെ ഇടയില്‍ മാത്രമാണെന്നും കുംബ്ലെ പറഞ്ഞു. റാങ്കിങില്‍ മുന്നിലുള്ളതിനാലാണ് പല താരങ്ങളും ഇന്ത്യയേക്കാള്‍ കൂടുതല്‍ വരുമാനം സ്വന്തമാക്കുന്നത്. ബി.സി.സി.ഐ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കോഹ്ലിയുടെ നിര്‍ദേശം കമ്മിറ്റി സ്വീകരിച്ചാലും അടുത്തിടെ നടപ്പാക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."