വിധിക്കെതിരേ സി.ഐ.ടി.യു
തൃശൂര്‍: ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ അടച്ചു പൂട്ടാനുള്ള സുപ്രിംകോടതി വിധിക്ക് പിന്നില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിയുടെ സ്വാധീനമുണ്ടോയെന്ന് സംശയിക്കുന്നതായി സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍.
മദ്യവ്യവസായത്തെ പ്രതിസന്ധിയിലാക്കുന്ന നടപടികള്‍ക്കെതിരേ സി.ഐ.ടി.യു പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മദ്യം നിരോധിക്കുന്നതോടെ മയക്കുമരുന്ന് വസ്തുക്കള്‍ രാജ്യത്താകമാനം വിറ്റഴിക്കാന്‍ അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിക്ക് സാധിക്കും. മാത്രമല്ല മദ്യവിരുദ്ധര്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ പണം നല്‍കി സ്വാധീനിച്ച് മദ്യനിരോധനത്തിന് വേണ്ടി പ്രവര്‍ത്തിപ്പിക്കാനും സാധിക്കും. സംസ്ഥാനത്ത് കള്ളു ഷാപ്പുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും പൂട്ടിയതോടെ അരലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.
വിഷയത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി ഉചിതമായ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. തൊഴിലും വ്യവസായവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മദ്യ വ്യവസായ തൊഴിലാളികള്‍ നാളെ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."