HOME
DETAILS
MAL
യു.പിയില്‍ ദുരഭിമാനക്കൊല: മകളെയും കാമുകനെയും കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍
backup
April 04 2017 | 00:04 AM
കാന്‍പൂര്‍: യു.പിയില്‍ കുടുംബാഭിമാനം സംരക്ഷിക്കുന്നതിനായി 19കാരിയായ മകളെയും കാമുകനെയും കൊലപ്പെടുത്തിയ പിതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. കുല്‍പഹാര്‍ സ്വദേശി മൂല്‍ചന്ദ് ആഹിര്‍ വാറിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
മകളായ ഗീത ആഹിര്‍വാര്‍ സുനില്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച അടുത്ത ബന്ധുക്കളുടെ സഹായത്തോടെ ഇവരുടെ വിവാഹം നടക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്നലെ രാവിലെ വീട്ടിനുള്ളില്‍ മകളുമായി സംസാരിക്കുന്ന സുനിലിനെ കണ്ടപ്പോള്‍ പ്രകോപിതനായി ആഹിര്‍വാര്‍ രണ്ടുപേരെയും മഴു ഉപയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി.
നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലിസില്‍ ഏല്പിച്ചത്. അതേസമയം മകളുടെ പഠനശേഷം വിവാഹം നടത്താന്‍ ആഹിര്‍വാര്‍ ഉദ്ദേശിച്ചതായും സുനിലുമായുള്ള ബന്ധത്തെ എതിര്‍ത്തിരുന്നതായും അയല്‍വാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."