സര്‍വകലാശാലകളില്‍ ഐ.എസ്.എസ്.സി ബംഗളൂരു ഒന്നാമത്
കോളജുകളില്‍ മികച്ചത് ഡല്‍ഹി മിറന്‍ഡ ഹൗസ്
ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളില്‍ ഐ.എസ്.എസ്.സി ബംഗളൂരു ഒന്നാം സ്ഥാനത്തെന്ന് സര്‍വേ ഫലം. കോളജ് തലത്തില്‍ ഡല്‍ഹിയിലെ മിറന്‍ഡ ഹൗസാണ് ഒന്നാമത്.
കേന്ദ്ര മനുഷ്യ വിഭവ ശേഷി മന്ത്രാലയത്തിന്റെ കീഴില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തിയ 'ജനറല്‍ ഡിഗ്രി' സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതാദ്യമായാണ് കോളജ് തലങ്ങളിലും സര്‍വേ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് വിവാദങ്ങളില്‍ മുന്നിലുണ്ടായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയാണ് മികവില്‍ രണ്ടാം സ്ഥാനത്ത്. ബനാറസ് ഹിന്ദു സര്‍വകലാശാലക്ക് മൂന്നാം സ്ഥാനം ലഭിച്ചു. കോളജ് തലത്തില്‍ ചെന്നൈയിലെ ലയോള കോളജും ശ്രീരാം കോളജുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
എന്‍ജിനിയറിങ് വിഭാഗത്തില്‍ മദ്രാസ് ഇന്ത്യന്‍ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയും ഫാര്‍മസി വിഭാഗത്തില്‍ ജാമിയ ഹംദര്‍ദ് ഫാര്‍മസി ഇന്‍സ്റ്റിറ്റ്യൂട്ടും മാനേജ്‌മെന്റ് വിഭാഗത്തില്‍ അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുമാണ് ഒന്നാം സ്ഥാനങ്ങളിലെത്തിയത്. അതേസമയം സര്‍വേ നിര്‍ണായകമാണെന്നും റാങ്കിങ് അനുസരിച്ചായിരിക്കും സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യവിരുദ്ധ വിമര്‍ശനങ്ങള്‍ നേരിടുന്ന കൊല്‍ക്കത്ത ജാദവ്പൂര്‍ സര്‍വകലാശാലക്ക് അഞ്ചാം സ്ഥാനം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."