HOME
DETAILS
MAL
നിരാശയാണ് യുവാക്കള്‍ സൈന്യത്തിനുനേരെ കല്ലെറിയാന്‍ കാരണമെന്ന് കശ്മിര് മുഖ്യമന്ത്രി
backup
April 04 2017 | 00:04 AM
ശ്രീനഗര്‍: സൈന്യത്തിനുനേരെ യുവാക്കള്‍ കല്ലെറിയുന്നതും പ്രതിഷേധിക്കുന്നതും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ആരും തയാറാകാത്തതിലുള്ള നിരാശകൊണ്ടാണെന്ന് കശ്മിര് മുഖ്യമന്ത്രി മെഹബൂബ മുഫ്തി.
സൈന്യത്തിനുനേരെ കല്ലെറിയുന്നവരെക്കുറിച്ചാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. അവരെല്ലാം നിരാശരാണെന്നാണ് മനസിലാക്കാനാകുന്നത്. അവരെ ഏതെങ്കിലും ചുമതലയിലെത്തിക്കുകയെന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്. അനന്ദ്നാഗ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു മെഹബൂബ. സംസ്ഥാനത്തെ നിയമസംവിധാനം കാത്തു സൂക്ഷിക്കാന്‍ ചുമതലപ്പെട്ടവരാണ് സുരക്ഷാ സേന. അതുകൊണ്ടുതന്നെ അവര്‍ക്ക് ഇക്കാര്യത്തില്‍ സജീവമായ ഇടപെടലുകള്‍ വേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."