ബീഫ് നിരോധനം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുമോയെന്ന് ശിവസേനയുടെ വെല്ലുവിളി
ന്യൂഡല്‍ഹി: ബീഫ്‌നിരോധനം തെരഞ്ഞെടുപ്പില്‍ വിഷയമാക്കാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോയെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാംനയിലെഴുതിയ മുഖപ്രസംഗത്തിലാണ് എന്‍.ഡി.എ ഘടകകക്ഷിയായ ശിവസേന ബി.ജെ.പിയുടെ ബീഫ് വിഷയത്തിലുള്ള ഇരട്ടത്താപ്പിനെ രൂക്ഷമായി പരിഹസിച്ചത്.
ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ അവര്‍ കര്‍ഷക ആത്മഹത്യ അവഗണിക്കുകയാണ്. മാട്ടിറച്ചി വിഷയത്തില്‍ അവര്‍ക്ക് വ്യത്യസ്ത നിലപാടാണുള്ളത്. വിജയിച്ചാല്‍ നല്ല മാട്ടിറച്ചി ലഭ്യമാക്കുമെന്ന മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയുടെയും അധികാരത്തിലേറിയാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാട്ടിറച്ചി നിരോധിക്കില്ലെന്നുള്ള ബി.ജെ.പി നേതാക്കളുടെയും പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് സാംന മുഖപ്രസംഗത്തിലൂടെ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് നയം വ്യക്തമാക്കിയത്.
ഗോവധം ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്നതിനെ സ്വാഗതംചെയ്യുന്നു. എന്നാല്‍ കര്‍ഷകരുടെ ആത്മഹത്യയെ കുറിച്ച് ബി.ജെ.പിക്ക് എന്താണ് പറയാനുള്ളത്.
കര്‍ഷക ആത്മഹത്യക്കു കാരണക്കാരായവരെയും കര്‍ശനമായി ശിക്ഷിക്കണം. കര്‍ഷകര്‍ പട്ടിണിയിലാണ്.
ഈ സമയത്ത് സ്വയം വിശപ്പ് സഹിച്ച് അവര്‍ കന്നുകാലികളെ തീറ്റുമോ. മാട്ടിറച്ചി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭക്ഷണക്രമത്തിലെ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ്. അവിടെ മാട്ടിറച്ചി നിരോധിക്കാന്‍ ഒരാളും ധൈര്യപ്പെടില്ലെന്നും സാംന പറയുന്നു.
മാട്ടിറച്ചി സംബന്ധിച്ച മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ അഭിപ്രായപ്രകടനം ദേശീയമാധ്യമങ്ങള്‍ വന്‍പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട്‌ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."