HOME
DETAILS

സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് 'വന്യമൃഗങ്ങള്‍ക്കൊരു ആശ്വാസകേന്ദ്രം'

  
backup
April 04 2017 | 00:04 AM

287019-2

 

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പ്രധാന കവാടം കടന്ന് അല്‍പം മുന്നോട്ടുപോയാല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് എന്നെഴുതിയ ഒരു ബോര്‍ഡും തൊട്ടടുത്തായി മൂന്ന് നിലയില്‍ ഒരു കെട്ടിടവും കാണാം.
സാധാരണക്കാര്‍ക്ക് ഇതില്‍ കൂടുതലാന്നും ഈ ബോര്‍ഡില്‍ നിന്നും കെട്ടിടത്തില്‍ നിന്നും മനസിലാക്കാന്‍ സാധിക്കില്ല. എന്നാല്‍ ആ കെട്ടിടവും അതിലെ ജീവനക്കാരും വന്യമൃഗങ്ങളടക്കമുള്ള ജീവികള്‍ക്ക് സമാശ്വാസകേന്ദ്രമാണ്. അപകടങ്ങളിലും മറ്റ് മൃഗങ്ങളുടെ അക്രമണത്തിലും പരുക്കേല്‍ക്കുകയോ, മറ്റ് അസുഖങ്ങള്‍ മൂലം കഷ്ടതയനുഭവിക്കുകയോ ചെയ്യുന്ന നിരവധി മൃഗങ്ങള്‍ക്കാണ് ഈ കേന്ദ്രം ദിനേന ആശ്വാസം പകരുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം കടലാമ, പറക്കും അണ്ണാന്‍, ആനക്കുട്ടി, പുള്ളിമാന്‍ എന്നിങ്ങനെ വി.വി.ഐ.പികളായ നിരവധി രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തിയത്. പല അപകടങ്ങളില്‍പെട്ട് പരുക്കേറ്റാണ് ഇവയെ സെന്ററിലെത്തിച്ചത്. അപകടനില തരണം ചെയ്ത് കടലാമയെ കോഴിക്കോട് കൊളാവിപ്പാലം ബീച്ചിലെ 'തീരം' പ്രവര്‍ത്തകര്‍ ഡിസ്ചാര്‍ജ് വാങ്ങിച്ചു കൊണ്ടുപോയി. മാനിന് അപകടം പറ്റിയ സ്ഥലത്തെത്തി ചികിത്സ നല്‍കുകയായിരുന്നു.
എന്നാല്‍ പറക്കും അണ്ണാന്‍ ചികിത്സ പാതിവഴിയിലാക്കി മരണത്തിനു കീഴടങ്ങി. ആനക്കുട്ടി പൂര്‍ണ സുഖം പ്രാപിച്ചുവരുന്നതിനിടെ കഴിഞ്ഞ 30നു ചരിഞ്ഞു. ഇതു സെന്ററിലെ ജീവനക്കാരെ തെല്ലൊന്നുമല്ല ദു:ഖത്തിലാഴ്ത്തിയത്. അത്രയധികം ശ്രദ്ധയോടെയാണ് ഇവിടെയെത്തുന്ന മൃഗങ്ങള്‍ക്ക് സെന്ററിലെ ജീവനക്കാര്‍ നല്‍കുന്ന പരിചരണം.
ആനക്കുട്ടിയെത്തിയതോടെ ഉറക്കം വരെ മാറ്റിവച്ച് രാപകലെന്യേയാണ് സെന്ററിലെ ഡോ. ജോജു ജോണ്‍സണ്‍, ജീവനക്കാരായ ശാന്ത, സജീര്‍, വിദ്യാര്‍ഥികളായ കാര്‍ത്തിക്, മനോജ് എന്നിവരടക്കമുള്ളവരും പരിചരിച്ചത്. സെന്ററിന്റെ ഓഫിസ് ഇന്‍ ചാര്‍ജായ ഡോ. ജോര്‍ജ് ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.
ഇവരുടെ പ്രയത്‌നത്തിന് ഫലവുമുണ്ടായി. എഴുന്നേറ്റുനില്‍ക്കാന്‍ പോലും കഴിയാതെ അവശനായിരുന്ന കുട്ടിയാന നടക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി. മരുന്നുകളോടു പ്രതികരിച്ചു തുടങ്ങിയതോടെ സെന്റര്‍ അധികൃതര്‍ തികഞ്ഞ പ്രതീക്ഷയിലായി. കാലിലെ വ്രണങ്ങള്‍ ഉണങ്ങിയതോടെ ആനക്കുട്ടിയെ വനംവകുപ്പിനു കൈമാറാമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാര്‍.
എന്നാല്‍ 30നു രാവിലെ പെട്ടെന്നായിരുന്നു ആനക്കുട്ടിയുടെ വിയോഗം. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുടലിലെ പഴുപ്പാണ് ആനക്കുട്ടിയുടെ മരണകാരണമെന്നു കണ്ടെത്തി. കാലുകള്‍ക്ക് ഗുരുതര പരുക്കുമായി വൈത്തിരിക്കടുത്ത് അവശനിലയില്‍ കണ്ടെത്തിയ പറക്കും അണ്ണാന്‍ മരുന്നുകളോടു പൂര്‍ണമായി പ്രതികരിച്ചു തുടങ്ങുന്നതിനിടെയാണു മരണപ്പെട്ടത്.
മലബാര്‍ വന്യജീവിസങ്കേതത്തിലെ പെരുവണ്ണാമൂഴി റേഞ്ചില്‍ നിന്നാണ് കടലാമ പൂക്കോടെത്തിയത്. റേഡിയോഗ്രാഫിക് പരിശോധനയില്‍ ആമയുടെ തൊണ്ടയില്‍ മീന്‍ ചൂണ്ടകള്‍ കണ്ടെത്തി. ഇവ ശസ്ത്രക്രിയയിലൂടെ നീക്കാനും മീന്‍വലയില്‍ കുരുങ്ങിയ മുന്‍കാലുകള്‍ക്കുണ്ടായ പരുക്ക് ഭേദപ്പെടുത്താനും ഡോക്ടര്‍മാര്‍ക്കായി. ചോലോട് എസ്‌റ്റേറ്റ് പരിസരത്ത് മതിലില്‍ നിന്നു വീണു കാലിനു പരുക്കേറ്റ പുള്ളിമാനിനെ സ്ഥലത്തെത്തിയാണ് സെന്ററിലെ ഡോക്ടര്‍മാര്‍ പരിചരിച്ചത്.
മയക്കിയതിനു ശേഷം ആന്റിബയോട്ടിക് അടക്കമുള്ളവ നല്‍കി വിട്ടയക്കുകയായിരുന്നു. മാനിന്റെ പരുക്ക് ഗുരുതരമല്ലാത്തതിനാലാണു ചികിത്സ നല്‍കി വിട്ടയച്ചത്. ഇത്തരത്തില്‍ സഹജീവികള്‍ക്കു സാന്ത്വനവും പരിചരണവുമേകി കാരുണ്യത്തിന്റെ പുതിയ മാനങ്ങള്‍ കെട്ടിപ്പൊക്കുകയാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിലെ ജീവനക്കാര്‍.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago