വാഹന ഉടമകളുടെ കണ്‍വന്‍ഷന്‍ നടത്തി
പുതുക്കാട് : വികസന പരിപാടികളും സാങ്കിതക വിദ്യയും നടപ്പിലാക്കുമ്പോള്‍ തന്നെ പൊതുജനങ്ങള്‍ക്കു ലഭ്യമായികൊണ്ടണ്ടിരിക്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ക്കു ബാധ്യതയുണ്ടെന്ന് സി.എന്‍. ജയദേവന്‍ എം.പി.
ഫാസ്റ്റാഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ പേരില്‍ ടോള്‍ ഗേറ്റിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ വാഹന ഉടമകളുടെ സൗജന്യ യാത്രാവകാശം നിഷേധിക്കാനുള്ള നീക്കത്തിനെതിരേ നടന്ന വാഹന ഉടമകളുടെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൗജന്യയാത്ര നിലനിര്‍ത്തുന്നതിനു വേണ്ടി ഭരണതലത്തില്‍ ഇടപ്പെടുന്നതിനു പുറമേ പ്രദേശവാസികളുടെ എല്ലാ പ്രക്ഷോഭങ്ങളോടൊപ്പവും ഉണ്ടണ്ടാകുമെന്നും എം.പി. പറഞ്ഞു ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.വി ജയിന്‍ അധ്യക്ഷനായി.ജില്ലാ പഞ്ചായത്തംഗം ജയന്തി സുരേന്ദ്രന്‍, സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം വി.എസ് പ്രിന്‍സ്, മണ്ഡലം സെക്രട്ടറി പി.ജി മോഹനന്‍, പി.കെ ശേഖരന്‍, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പില്‍, പ്രസിഡന്റ് കെ.പി സന്ദീപ്, ജോയ് പാണ്ടരി, കെ.പി പ്രസന്നകുമാര്‍, സജീവന്‍, കെ.കെ ഹരിദാസ്, വി.കെ വിനീഷ്, പി.എം നിക്‌സന്‍, എം.എ ജോയ് സംസാരിച്ചു.യോഗത്തില്‍ 'യാത്രാവകാശ സംരക്ഷ സമിതി' രൂപവല്‍ക്കരിച്ചു.
കമ്മിറ്റിയുടെ രക്ഷാധികാരികളായി സി.എന്‍ ജയദേവന്‍ എം.പി, ജില്ലാ പഞ്ചായത്ത് അംഗം ജയന്തി സുരേന്ദ്രന്‍, വി.എസ് പ്രിന്‍സ് എന്നിവരെ തെരഞ്ഞെടുത്തു.
കെ.വി ജെയിന്‍ ചെയര്‍മാനും പി.കെ ശേഖരന്‍ കണ്‍വീനറുമായി 51 അംഗ എക്‌സിക്യുട്ടീവിനെയും കണ്‍വവന്‍ഷന്‍ തെരഞ്ഞെടുത്തു. കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്കും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും നിവേദനം നല്‍കുവാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."