HOME
DETAILS
MAL
കൂടിയാട്ടം ശില്‍പശാല തിരുവനന്തപുരത്ത്
backup
April 04 2017 | 00:04 AM
തിരുവനന്തപുരം: കേന്ദ്ര സംഗീതനാടക അക്കാദമിയുടെ പ്രാദേശിക യൂനിറ്റായ കൂടിയാട്ടം കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൂടിയാട്ടം ശില്‍പശാല മെയ് 26 മുതല്‍ 28 വരെ തിരുവനന്തപുരത്തു നടക്കുമെന്നു ഡയറക്ടര്‍ ഡോ: ഏറ്റുമാനൂര്‍ പി.കണ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടിയാട്ടം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ 160 അവതരണങ്ങള്‍ സംഘടിപ്പിക്കും. കേരളത്തിലെ നാട്യശാസ്ത്ര പാരമ്പര്യത്തെക്കുറിച്ചു സര്‍വകലാശാലകളിലും ഗവേഷണകേന്ദ്രങ്ങളിലും പ്രഭാഷണങ്ങളും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."