യോഗി ആദിത്യ നാഥ് ട്രംപാണെന്ന് ജാദവ്പൂര്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍
കൊല്‍ക്കത്ത: ആര്.എസ്.എസിനും ബി.ജെ.പിക്കുമെതിരേ പ്രതിഷേധവുമായി പശ്ചിമ ബംഗാളിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുതിയ ട്രംപാണെന്നും ബ്രാഹ്മണിക്കല്‍ മേധാവിത്വം അവസാനിപ്പിക്കണമെന്നും എഴുതിയ ബാനറുകളുമായാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിയത്. ആര്.എസ്.എസ് നിരോധിക്കണം, ജമ്മു കശ്മിരിനും നാഗാലാന്റിനും മിസോറാമിനും സ്വാതന്ത്ര്യം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
കാമ്പസിലെ ഇടതു വിദ്യാര്‍ഥി സംഘടനകളാണ് പ്രതിഷേധവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഫൈന്‍ ആര്‍ട്സ് അക്കാദമിയുടെ മുന്നില്‍ ആസാദി മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി.
ഫെബ്രുവരിയിലും കശ്മിര്, നാഗാലാന്റ്, മിസോറാം സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലകളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവ എ.ബി.വി.പി പ്രവര്‍ത്തകര്‍ നശിപ്പിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
അതേസമയം വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ കഴമ്പില്ലെന്നും കേവലം പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് ഇതിന് പിന്നിലുള്ളതെന്നും ബി.ജെ.പി നേതാവും എം.പിയുമായ രൂപ ഗാംഗുലി ആരോപിച്ചു.
വിദ്യാര്‍ഥി പ്രക്ഷോഭത്തിന് എന്തെങ്കിലും വസ്തുനിഷ്ഠമായ കാര്യങ്ങളുണ്ടാകും. എന്നാല്‍ അതൊന്നുമില്ലാതെയാണ് പ്രക്ഷോഭത്തിന് ഇറങ്ങിത്തിരിച്ചതെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."