HOME
DETAILS
MAL
'ഹരിതം സഹകരണ'ത്തിന് തുടക്കമായി
backup
June 11 2018 | 04:06 AM
പുല്ലൂര്‍ : സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 'ഹരിതം സഹകരണം' പരിസ്ഥിതി സംരക്ഷണ പദ്ധതിക്കു പുല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍ തുടക്കമായി.
പദ്ധതി മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് ഉദ്ഘാടനം ചെയ്തു.
പച്ചക്കറി കിറ്റ് വിതരണം കൃഷി ഓഫിസര്‍ രാധികയും പൂകൃഷി ഉദ്ഘാടനം മുകുന്ദപുരം താലൂക്ക് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ ഷീല ജയരാജ്, പി.വി രാജേഷ് , ടി.കെ ശശി, ഷിനോജ്, ജാന്‍സി ജോസ് , രേഖാ സുരേഷ് , ഭരണസമിതി അംഗം സജന് കാക്കനാട്, സെക്രട്ടറി സി.എസ് സ്വപ്ന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."