HOME
DETAILS
MAL
ബി.എസ് 4 ഇന്ധനം വിപണിയില്‍
backup
April 04 2017 | 00:04 AM
കൊച്ചി : ബി.എസ് 4 ഇന്ധനം വിപണിയിലെത്തി. ഇന്ധനങ്ങളുടെ നിലവാരം ക്രമാനുഗതമായി ഉയര്‍ത്തികൊണ്ടുവരുന്നതിന്റെ ഏഴാമത്തെ ചുവടുവയ്പാണിത്. 1994 മുതല്‍ തുടങ്ങിയതാണ് പ്രസ്തുത നവീകരണ പ്രക്രിയ. 50 പി.പി.എം (പാര്‍ട്‌സ് പെര്‍ മില്യണ്‍) സള്‍ഫറോടു കൂടിയ ബി.എസ്4 , 2010-ലാണ് അവതരിപ്പിച്ചതെങ്കിലും അഖിലേന്ത്യാ തലത്തില്‍ ലഭ്യമാകുന്നത് ഇപ്പോഴാണ്. വ്യവസായ-ഗതാഗത മേഖലയ്ക്കുള്ള എല്‍.എന്‍.ജി, വാഹനങ്ങള്‍ക്കുള്ള സി.എന്‍.ജിയും ഓട്ടോ എല്‍.പി.ജിയും ഗാര്‍ഹികാവശ്യങ്ങള്‍ക്ക് പാചക വാതക പൈപ് ലൈന്‍ തുടങ്ങിയ ഇന്ധന സംവിധാനം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ എണ്ണ പ്രകൃതി വാതക മന്ത്രാലയം പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഭുവനേശ്വരില്‍ ബി.എസ്4 ഇന്ധനം അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."