പന്ത്രണ്ടുകാരിയുടെ ആത്മഹത്യ: മാതാവും പൂജാരിയും പിടിയില്‍
കരുനാഗപ്പള്ളി: കുലശേഖരപുരത്ത് പന്ത്രണ്ടുകാരിയുടെ ആത്മഹത്യക്ക് പിന്നില്‍ പ്രകൃതിവിരുദ്ധ പീഡനമെന്ന് തെളിഞ്ഞു. കേസില്‍ മരിച്ച കുട്ടിയുടെ മാതാവും അവരുടെ കാമുകനായ പൂജാരിയും പിടിയിലായി. കുലശേഖരപുരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനി ആദിനാട് തെക്ക് മാമ്പറ്റകിഴക്കതില് പ്രസന്നന്-ഷൈല ദമ്പതികളുടെ മകള്‍ പ്രീതി (11) തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തിലാണ് മാതാവ് ഷൈല, ഇവരുടെ കാമുകന് ആലുംകടവ് മംഗലത്ത് വീട്ടില്‍ രഞ്ജു (29) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 27ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മാതാവും കാമുകനും പിടിയിലാകുന്നത്. ആത്മഹത്യാപ്രേരണ, പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."