HOME
DETAILS

ഓട്ടിസം മേഖലയില്‍ അത്ഭുതം കാണിക്കുന്നവര്‍

  
backup
April 04 2017 | 00:04 AM

%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%ad%e0%b5%81

ഓട്ടിസക്കാരെന്നു മുദ്രകുത്തി സമൂഹം തഴയുന്ന കുട്ടികളില്‍ നല്ലപ്രതിഭകളുണ്ട്. പ്രാഥമിക വിദ്യാഭ്യാസംപോലുമില്ലാതെ കണക്കിലെ സമവാക്യങ്ങള്‍ ഉരുവിടുന്നവര്‍, മറ്റുള്ളവരുടെ മനസ്സുവായിക്കുന്നവര്‍, കവിതകളെഴുതുന്നവര്‍, സംഗീതലോകത്തു മികവുപ്രകടിപ്പിക്കുന്നവര്‍... അങ്ങനെയങ്ങനെ നിരവധി കഴിവുകളുള്ളവര്‍. അതില്‍ ചിലരെ ഇവിടെ പരിചയപ്പെടാം.


പഠനത്തിനും സാഹിത്യരചനനയ്ക്കും ഓട്ടിസം തടസ്സമല്ലെന്നു തെളിയിക്കുന്ന ജീവിതമാണു കോഴിക്കോട് സ്വദേശികളായ ശശീന്ദ്രന്റെയും മിനിയുടെയും മകള്‍ നീരദയുടേത്. ബഹ്‌റൈനില്‍ താമസിക്കുന്ന കാലത്ത് നീരദയെ മാതാപിതാക്കള്‍ അവിടുത്തെ സ്‌കൂളില്‍ ചേര്‍ത്തിരുന്നു. മടി കാരണം കഷ്ടിച്ച് നീണ്ട ഇടവേളകളിലായി ഒരു വര്‍ഷം മാത്രമാണു സ്‌കൂളില്‍ പോയത്. എന്നിട്ടും നീരദ രസതന്ത്രത്തിലെയും ഭൗതികശാസ്ത്രത്തിലെയും കണക്കിലെയും സമവാക്യങ്ങള്‍ ഉദാഹരണസഹിതം പറയും. ഇതു കണ്ട്, നീ സ്‌കൂളില്‍ പോയിട്ടില്ലല്ലോ പിന്നെങ്ങനെ ഇതൊക്കെ കാണാതെ പഠിച്ചുവെന്നു മാതാവു ചോദിച്ചു. അതുകേട്ട നീരദ തന്റെ കംപ്യൂട്ടറില്‍ ഇംഗ്ലീഷില്‍ ഇങ്ങനെ ടൈപ്പ് ചെയ്യും, 'ഇതു ദൈവം തന്ന അറിവാണ്.' എന്ന്.
മലയാളത്തേക്കാള്‍ നീരദയ്ക്കിഷ്ടം ഇംഗ്ലീഷ് ഭാഷയോടാണ്. ഇംഗ്ലീഷ് ഭാഷയില്‍ ആഴ്ചയില്‍ ഒരു കവിതയെങ്കിലും നീരദ രചിക്കും. ഇതിനകം നീരദയുടെ രണ്ടു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒന്നരവയസ്സവരെ സാധാരണകുട്ടികളെപ്പോലെ ഓടിച്ചാടി നടന്നവനാണ് പുത്തൂര്‍ സ്വദേശി സി.കെ ശ്യാമിന്റെയും എസ്. പ്രിയങ്കയുടെയും മകനായ നയന്‍. പിന്നീട് നയന്‍ സംസാരിക്കാതായി. ഓട്ടിസമാണതിനു കാരണമെന്നു മനസ്സിലാക്കിയതു രണ്ടാംവയസില്‍. അന്നു മുതല്‍ തിരുവനന്തപുരത്ത് സ്പീച്ച് തെറാപ്പി അടക്കമുള്ള പരിശീലനങ്ങള്‍. ഇതിനായി നയനിന്റെ പഠനം ആറ്റിങ്ങല്‍ ഗവ. എല്‍.പി.എസിലേയ്ക്കു മാറ്റി. സംസാരിക്കാനും എഴുതാനും കഴിയാത്ത നയന് ലാപ്‌ടോപ് വാങ്ങിക്കൊടുക്കാന്‍ ഒരു വര്‍ഷംമുമ്പ് നിഷിലെ അധ്യാപകര്‍ നിര്‍ദേശിച്ചു. ഒന്നരമാസത്തെ കഠിനപരിശീലനത്തിലൂടെ ലാപ്‌ടോപില്‍ ടൈപ്പുചെയ്യാന്‍ പഠിച്ചു നയന്‍.


പിന്നീടങ്ങോട്ട് അക്ഷരങ്ങളുടെ ഒഴുക്കായിരുന്നു. അതില്‍ കവിതയുണ്ടായിരുന്നു, ലേഖനങ്ങളുണ്ടായിരുന്നു, തത്വജ്ഞാനങ്ങള്‍വരെയുണ്ടായിരുന്നു. ഇപ്പോള്‍ നയന്‍ ഏഴു ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യും. പത്തു കവിതകളും ലേഖനങ്ങളുമുള്‍പ്പെട്ട 'ജേണി ഒഫ് മൈ സോള്‍' എന്ന പുസ്തകം പ്രകാശനം ചെയ്തത് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ്. 'സൈലന്റ് ഇന്‍ മൊബൈല്‍' എന്ന പേരില്‍ നയന്‍ തയാറാക്കിയ ഷോര്‍ട്ട്ഫിലിം തിരക്കഥ കഴിഞ്ഞമാസം സിനിമാതാരം മുകേഷ് പ്രകാശനം ചെയ്തു.
കളമശേരിയിലെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ ജയകുമാറിന്റെയും ബിന്ദുവിന്റെയും രണ്ടാമത്തെ മകന്‍ പത്തുവയസുകാരനായ നിരഞ്ജന്‍ കഥയും കവിതയും രചിച്ചു തന്റെ ഭാവനയ്ക്കു സംമുന്നില്‍ പ്രതിബന്ധങ്ങളിലെന്നു തെളിയിക്കുകയാണ്. ഒരുവര്‍ഷത്തിനുള്ളില്‍ ഈ കുരുന്നുപ്രതിഭ രചിച്ചത് 83 കവിതകളും 12 ചെറുകഥകളും. ഓട്ടിസം ബാധിച്ച നിരഞ്ജന്‍ കംപ്യൂട്ടറിലാണു രചന നിര്‍വഹിക്കുന്നത്. ഔപചാരികമായ വിദ്യാഭ്യാസംപോലും ലഭിച്ചിട്ടില്ലാത്ത നിരഞ്ജന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പഠിച്ചതും പരസഹായമില്ലാതെയാണ്.


കഴിഞ്ഞവര്‍ഷം മുതലാണു നിരഞ്ജന്‍ എഴുത്തിലേയ്ക്കു തിരിഞ്ഞത്. പ്രാര്‍ഥനാഗാനങ്ങളിലായിരുന്നു തുടക്കം. പ്രളയ സാക്ഷിയെന്ന കവിത ജാര്‍ഖണ്ഢിലെ പ്രളയവുമായി ബന്ധപ്പെട്ടു രചിച്ചതാണ്. നിരഞ്ജന്റെ സൃഷ്ടികള്‍ ചേര്‍ത്തുവച്ചു ഹൃദയപൂര്‍വം എന്ന പുസ്തകം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ എം.ടി വാസുദേവന്‍ നായരാണ് പ്രകാശനം ചെയ്തത്.
അറിവിന്റെ ലോകത്ത് അത്ഭുതമാകുകയാണു ചന്ദ്രകാന്ത് സുനിലെന്ന ഏഴാം ക്ലാസുകാരന്‍. ചന്ദ്രകാന്തിന് അഞ്ചുഭാഷ അറിയാം, ജ്യോതിശാസ്ത്രം, വേദാന്തം, സംഗീതം എന്നിവ മനഃപാഠമാണ്. ഏതൊരാളുടെയും മനസ്സു വായിക്കാനുള്ള കഴിവും ചന്ദ്രകാന്തിനു വശമാണ്. കോട്ടയത്തെ കടുത്തുരുത്തി കിഴൂര്‍ സ്വദേശികളായ സുനില്‍, ഷിജി ദമ്പതികളുടെ ഏകമകനാണ്. ഒന്നരവര്‍ഷം സാധാരണ കുട്ടികളെയായിരുന്നു. ഒന്നരവര്‍ഷത്തിനുശേഷം പനിക്കു ചികിത്സിക്കുമ്പോഴാണ് ഓട്ടിസം സ്ഥിരീകരിച്ചത്.
കൂലിപ്പണിക്കാരനായ സുനിലും കുടുംബവും സമൂഹത്തില്‍ ഒറ്റപ്പെട്ടു. മകനെ കൊന്നു ജീവനൊടുക്കാന്‍പോലും ഒരു ഘട്ടത്തില്‍ ആലോചിച്ചിരുന്നു. മകനോടുള്ള സ്‌നേഹത്തില്‍ അതെല്ലാം മറന്നു. അവനുവേണ്ടി ജീവിച്ചു. അഞ്ചാംവയസിലാണ് ചന്ദ്രകാന്തിന്റെ കഴിവുകള്‍ തിരിച്ചറിയുന്നത്. പതിനാലു സെക്കന്റിനുള്ളില്‍ കുട്ടി ഇംഗ്ലീഷ് അക്ഷരമാല എഴുതി. ആറാംവയസ്സില്‍ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ 'ഴ' ഉപയോഗിച്ചു നാലുവാക്കെഴുതാന്‍ ടീച്ചര്‍ നിര്‍ദേശിച്ചു.
'മഴ പെയ്യുന്നു...
പുഴ നിറയുന്നു.
വഴി കുഴിയാകുന്നു.
പഴി പറയുന്നു പൊതുജനം'
എന്നാണു ചന്ദ്രകാന്ത് എഴുതിയത്. കുട്ടിയിലെ കാവ്യഭാവന തിരിച്ചറിഞ്ഞ ടീച്ചര്‍ പലപ്പോഴായി ഓരോ വിഷയങ്ങള്‍ എഴുതാന്‍ നല്‍കി. ഓരോ വിഷയത്തിലും ചന്ദ്രകാന്ത് കവിത കുറിച്ചു. അതെല്ലാം ചേര്‍ത്തു മഴ എന്ന പേരില്‍ കവിതാ സമാഹാരം പുറത്തിറക്കി. 2013 ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് മലപ്പുറത്തു നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അതു പ്രകാശനം ചെയ്തു. പിന്നീടെഴുതിയ കവിതകള്‍ കോര്‍ത്തിണക്കി 'ഗു വില്‍ നിന്നു രു വിലേക്ക് ' എന്ന പേരില്‍ പുറത്തിറക്കി. സംഗീതജ്ഞന്‍ ബിഥോവനെയാണു ചന്ദ്രകാന്തിനിഷ്ടം. ജ്യോതിര്‍ഗോളങ്ങളുടെ ഭൗതികരാസ പ്രകൃതികളെക്കുറിച്ചുള്ള പഠനമാണു ചന്ദ്രകാന്തിന്റെ താല്‍പര്യം, വലുതായാല്‍ നാസയില്‍ പോകണമെന്നാണ് ഈ ഏഴാംക്ലാസുകാരന്റെ മറ്റൊരു ആഗ്രഹം.


തിരുവനന്തപുരം ജില്ലയിലെ പിറവം സ്വദേശി സുകേഷ് കുട്ടന്‍, ആരോടും സംസാരിക്കാതെ ഉള്‍വലിഞ്ഞിരിക്കുന്ന പ്രകൃതക്കാരനാണ്. സാധാരണകുട്ടികളെപ്പോലെ സംസാരിക്കാന്‍ കഴിഞ്ഞില്ല. ബിഹേവിയറല്‍ തെറാപ്പിയിലൂടെ സംസാര ശേഷി കൈവന്നു. സംഗീതപാരമ്പര്യമുള്ള കുടുംബമായതിനാല്‍ പതിയെ സംഗീതത്തിലേയ്ക്കു വഴിമാറി. അങ്ങനെ അവന്‍ സംഗീതത്തില്‍ മാസ്മരികത തീര്‍ത്തു.
സ്വന്തം കുട്ടിയെക്കുറിച്ച് അഭിമാനവും സങ്കടവും ഒരേപോലെ അനുഭവിക്കുന്നവരാണ് ഓട്ടിസമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍. ചില മേഖലയില്‍ ഈ കുട്ടികള്‍ക്കു കൂടുതല്‍ കഴിവുണ്ടാവും. എന്നാല്‍ ചിലര്‍ സംസാരിക്കില്ല, പേരു വിളിച്ചാല്‍ തിരിഞ്ഞുനോക്കില്ല... എന്നാലും ഇവര്‍ പ്രതിഭയിലൂടെ മാതാപിതാക്കളെ ആനന്ദിപ്പിക്കുന്നുണ്ടെന്നതു സത്യം. ഇത്തരം അത്ഭുതപ്രതിഭകളെ സാവന്ത് സ്‌കില്‍ ഉള്ളവരെന്നാണു പറയുക. മറ്റുള്ളവരില്‍നിന്നു വ്യത്യസ്തമായി ഓര്‍മശക്തി, ഗണിതശാസ്ത്ര മേഖലയിലെ പ്രാവീണ്യം തുടങ്ങി ഒന്നോരണ്ടോ മേഖലകളില്‍ മാത്രം പ്രതിഭ തെളിയിക്കുന്നവരായിരിക്കും ഇവരെന്നു ചൈല്‍ഡ്, അഡോളസന്‍സ് സെന്ററിലെ സ്‌പെഷ്യല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.തുഷാര പറയുന്നു.
(തുടരും)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago