വിവരാവകാശത്തെ പിന്തിരിപ്പിക്കരുത്
രാജ്യത്ത് വിവരാവകാശ നിയമം നിലവില്‍ വന്നിട്ട് 11 വര്‍ഷം തികഞ്ഞു. എന്നാല്‍ വിഷമകരമായി പറയേണ്ട വസ്തുത, ഇന്നും വളരെ ചുരുക്കം ചിലര്‍ മാത്രമാണ് വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്നത്.
രാജ്യത്ത് നടന്ന പല അഴിമതിക്കഥകളും പുറത്തുവന്നതില്‍ പ്രധാന പങ്കുവഹിച്ചത് വിവരാവകാശ നിയമം കൊണ്ട് തന്നെയാണ്. അതില്‍ സംശയമില്ല. എന്നാല്‍, ജനങ്ങളുടെ അറിയാനുള്ള അവകാശമായ വിവരാവകാശ നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം ആശങ്കയുണ്ടാക്കുന്നു.
വിവരാവകാശ നിയമം ഉപയോഗിക്കുന്നതില്‍നിന്നു ജനങ്ങളെ പിന്തിരിപ്പിക്കുന്ന തരത്തിലുള്ള പുതിയ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. കൂടുതല്‍ പേരെ വിവരാവകാശ നിയമം ഉപയോഗിക്കുന്നതില്‍ പ്രോത്സാഹിപ്പിക്കാതെ അതില്‍നിന്നു പിന്തിരിപ്പിക്കുക വഴി വിവരാവകാശ നിയമത്തെ കഴുത്ത് ഞെരിച്ചു കൊല്ലാനുള്ള ശ്രമമാണ് ഉണ്ടാകുന്നത്. ഇത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."