HOME
DETAILS

മലയോര മേഖലയില്‍ വ്യാപകകൃഷിനാശം

  
backup
June 11 2018 | 04:06 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%95%e0%b5%83

വെള്ളറട: മലയോര മേഖലയില്‍ മഴക്കും കാറ്റിനും ശമനമില്ലാതെ തുടരുന്നു. ശക്തമായകാറ്റില്‍ വന്‍മരങ്ങള്‍ കടപുഴകി വീണു. വെദ്യുതിതൂണുകള്‍ പൊട്ടിവീണത് ആറാട്ട്കുഴി-കത്തിപ്പാറ റോഡില്‍ നിന്ന് നീക്കം ചെയ്തില്ല. ശക്തമായ കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ പറന്നു.
വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചതിനേ തുടര്‍ന്ന് മോബൈല്‍ ഫോണുകളുടെ പ്രവര്‍ത്തനവും നിലച്ചു. വെള്ളറട, ആര്യന്‍കോട്, ഒറ്റശേഖരം, കുന്നത്തുകാല്‍, അംബൂരി പഞ്ചായത്തുകളിലായി ആയിരകണക്കിന് വാഴകളും മരങ്ങളുമാണ് നിലം പോത്തിയത്.
ദിവസങ്ങളായി വെള്ളം കൃഷിഭൂമിയില്‍ കെട്ടിനില്‍ക്കുന്നതിനാല്‍ പച്ചക്കറികൃഷികളും മരച്ചീനികൃഷിയും അഴുകിത്തുടങ്ങി. വൈദ്യുതി ഇല്ലാത്തത് കാരണം സര്‍ക്കാര്‍ ആശുപത്രികളില്‍ അടക്കം സൂക്ഷിച്ചിട്ടുള്ള ലക്ഷ കണക്കിന് രൂപയുടെ മരുന്നുകള്‍ നശിച്ച് തുടങ്ങി. വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ലക്ഷങ്ങള്‍ മുടക്കി സോളാര്‍ പാനല്‍ സ്ഥാപിച്ചുവെങ്കിലും നിലവാരമില്ലാത്തതിനാല്‍ പ്രവര്‍ത്തനം നിലച്ചു. വിലകൂടിയ ജനറേറ്റര്‍ സ്ഥാപിച്ചുവെങ്കിലും സംരക്ഷണമില്ലാതെ പ്രവര്‍ത്തനരഹിതമായി. വൈദ്യുതി തടസം ആശുപത്രിയിലെ കിടപ്പുരോഗികളെ തീരാദുരിതത്തിലാക്കി. മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം വെള്ളറട കളത്തറ പാടശേഖരത്ത് ആരംഭിച്ച നെല്‍കൃഷി വെള്ളത്തില്‍മുങ്ങി.
സമീപ വസ്തു ഉടമ രാത്രിയുടെ മറവില്‍ മണ്ണ്തട്ടി ഉയര്‍ത്തിയതോടെ വെള്ളം വാര്‍ന്ന് പോകാന്‍ കഴിയാതെ കെട്ടി നില്‍ക്കുന്നതാണ് നെല്‍കൃഷി നശിക്കാന്‍ കാരണം. കളത്തറ പാടശേഖരത്തെ കുലച്ചതും കുലക്കാറായതുമായ വാഴകള്‍ നിലം പോത്തി.
മഴ തുടരുന്നതിനാല്‍ പ്രദേശത്തെ കര്‍ഷകര്‍ കടുത്ത വറുതിയിലായിട്ടുണ്ട്. കൂലിപ്പണികള്‍ ഒന്നും നടക്കുന്നില്ല. വെള്ളറട വൈദ്യുതി വകുപ്പ് ജീവനക്കാരുടെ കെടുകാര്യസ്ഥതയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ വൈകുന്നതെന്ന ആരോപണമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago