ലോകത്ത് ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെടുന്ന തീരം മുംബൈ
മൂംബൈ: ലോകത്ത് ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെടുന്നതില്‍ മുംബൈ തീരം ഒന്നാമതെന്ന് റിപ്പോര്‍ട്ട്. കേരളം, ആന്‍ഡമാന്‍ നികോബാര്‍ ദ്വീപുകളും പട്ടികയില്‍ മുന്‍നിരയിലുണ്ട്. ലോകത്തിലെ തീരപ്രദേശങ്ങളില്‍ ജര്‍മനിയിലെ ആല്‍ഫ്രഡ് വെജ്‌നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഹെല്‍മോള്‍ട്‌സ് സെന്റര്‍ ഫോര്‍ പൊളാര്‍ ആന്‍ഡ് മറൈന്‍ റിസര്‍ച്ചും സംയുക്തമായി നടത്തിയ 1,273 ശാസ്ത്രീയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പുഴകളില്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സമുദ്രത്തിലേക്ക് ഒഴുകിയെത്തുകയും ഇവ തീരങ്ങളില്‍ കെട്ടിക്കിടക്കുകയുമാണ്. ഇതാണ് കടല്‍തീരങ്ങളില്‍ മാലിന്യം കുന്നുകൂടാന്‍ കാരണമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലോകത്ത് മുംബൈ തീരത്താണ് മാലിന്യങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. മുംബൈക്കടുത്ത ജുഹു, വെര്‍സോവ, ദാദര്‍, അക്‌സ എന്നീ ദ്വീപുകളിലെ ഒരുസ്‌ക്വയര്‍ മീറ്റര്‍ ജലത്തില്‍ ശരാശരി 68.83 വിവിധതരം മാലിന്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇവയില്‍ ഭൂരിഭാഗവും ഒന്നു മുതല്‍ അഞ്ചു മില്ലി മീറ്റര്‍ വരെ അളവിലുള്ള മൈക്രോ പ്ലാസ്റ്റിക്കുകളാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുംബൈ തീരത്തുള്ള മാലിന്യങ്ങളുടെ അളവ് കൂടുതലാണെന്നും ഇത് മല്‍സ്യങ്ങള്‍ക്ക് മാത്രമല്ല സമുദ്രതീരത്ത് ജീവിക്കുന്ന ജനങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ആക്വാട്ടിക്ക് റിസോഴ്‌സ് റിസര്‍ച്ച് വക്താവ് എച്ച്.ബി ജയശ്രി പറഞ്ഞു. 2015ല്‍ ലോകത്ത് 322 ദശലക്ഷം പ്ലാസ്റ്റിക്കുകളാണ് നിര്‍മിച്ചത് ഇതില്‍ 130 ദശലക്ഷം മാലിന്യങ്ങളും സമുദ്രത്തില്‍ അടിഞ്ഞു കൂടിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."