പാതയോരത്തെ മദ്യവില്പന നിരോധനം 5000 കോടിയുടെ നഷ്ടമെന്ന് മന്ത്രി തോമസ് ഐസക്
കോഴിക്കോട്: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യ വില്പനശാലകളുടെ നിരോധനത്തിലൂടെ സംസ്ഥാന സര്‍ക്കാരിന് 4000 മുതല്‍ 5000 കോടി രൂപവരെ വരുമാന നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്.
നിരോധനം സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ഉണ്ടായിരുന്ന വരുമാനം ഇല്ലാതായിരിക്കുകയാണ്. പ്രതിസന്ധി മറികടക്കാന്‍ എല്ലാ വഴിയും ആലോചിക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. പുതിയതായി കടം വാങ്ങാനോ പുതിയ വരുമാന മാര്‍ഗം കണ്ടെത്താനോ കഴിയില്ല. ഈ സാഹചര്യത്തില്‍ 5000 കോടി രൂപയുടെ ചെലവ് കുറയ്ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി.എ കുടിശിക വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പെന്‍ഷന്‍കാരുടെ കുടിശിക അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."