പാര്‍ലമെന്റ് പാസാക്കിയ ധനകാര്യ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
മുംബൈ: കഴിഞ്ഞ മാര്‍ച്ച് 30ന് പാര്‍ലമെന്റ് അംഗീകരിച്ച ധനകാര്യ ബില്ലിലെ 40 ഭേദഗതി നിര്‍ദേശങ്ങള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി. ബില്ലിലെ ഭേദഗതി നിര്‍ദ്ദേശം രാഷ്ട്രപതി അംഗീകരിച്ചത് ചരിത്രപരമെന്നാണ് ധനകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. അതേസമയം രാജ്യത്തെ ബജറ്റ് ചരിത്രത്തില്‍ ഇതാദ്യമാണ് ഇത്തരമൊരു ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കുന്നത്. ഇതേത്തുടര്‍ന്ന് പുതിയ നികുതി നയമാണ് ഈ മാസം ഒന്നുമുതല്‍ രാജ്യത്ത് നടപ്പാകുന്നത്.
ആദായനികുതി റേറ്റില്‍ കുറവ് വരുത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനിക്കാം. രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ വരുമാനമുള്ളവരില്‍ നിന്ന് 5 മുതല്‍ 10ശതമാനം വരെ ആദായനികുതി പരിധിയില്‍ മിനിമം കുറവുവരുത്താമെന്നതാണ് ധനകാര്യ ബില്ലിലെ പ്രധാന നിര്‍ദ്ദേശം. 50 ലക്ഷം മുതല്‍ ഒരു കോടി വരെ വരുമാനമുണ്ടെങ്കില്‍ നികുതിയില്‍ അധിക ചാര്‍ജ് ഈടാക്കാന്‍ ബില്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നു. എന്നാല്‍ ഒരു കോടിയിലധികം വരുമാനമുള്ള വ്യക്തികള്‍ക്ക് നിലവിലുള്ള 15 ശതമാനം സര്‍ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ട്. പാന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ ആധാറുമായി ബന്ധിപ്പിക്കണം. ആദായ നികുതി ഫയല്‍ സമര്‍പ്പിക്കുന്നതിന് ഇത് നിര്‍ബന്ധമാണ്. ആദായ നികുതി ഫയലിങ്ങില്‍ വ്യാജ രേഖകള്‍ സമര്‍പ്പിക്കാതിരിക്കുന്നതിനാണിത്.
ആദായ നികുതി സമര്‍പ്പിക്കുന്നതിന് പ്രത്യേകമായി ഏഴ് പുതിയ ഫോറങ്ങളും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ആവിഷ്‌കരിക്കും. നികുതി വെട്ടിപ്പ് കണ്ടെത്തിയാല്‍ പരിശോധന നടത്താനും സ്വത്ത് വകകള്‍ പിടിച്ചെടുക്കാനും അറസ്റ്റ് ഉള്‍പ്പെടെയുള്ളവ സ്വീകരിക്കാനും ടാക്‌സ് കമ്മിഷനര്‍ക്ക് പുതിയ ബില്‍ അധികാരം നല്‍കുന്നു.
എന്നാല്‍ ബില്ലില്‍ പെന്‍ഷനേഴ്‌സിന് അനുകൂലമായ തീരുമാനമുണ്ടെന്നത് ശ്രദ്ധേയമാണ്. ദേശീയ പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് ഭാഗികമായി പണം പിന്‍വലിക്കുന്ന പെന്‍ഷനേഴ്‌സില്‍ നിന്ന് നികുതി ഈടാക്കില്ലെന്നതാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."