HOME
DETAILS

ഓര്‍മയില്‍ മായാതെ ആ വ്യക്തിത്വം

  
backup
April 04 2017 | 00:04 AM

%e0%b4%93%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%af%e0%b4%be%e0%b4%a4%e0%b5%86-%e0%b4%86-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%95

ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ സ്ഥാപകപ്രസിഡന്റും കാല്‍നൂറ്റാണ്ടുകാലം ഈ പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെ ഒരു നോക്കു കണ്ടിട്ടുള്ളവരും അദ്ദേഹത്തിന്റെ ഘനഗംഭീരമായ പ്രസംഗം കേട്ടവരും എത്രപേര്‍ ഇന്നു ജീവിച്ചിരിപ്പുണ്ടെന്ന് അറിയില്ല. അധികമാരും ഉണ്ടാവാനിടയില്ല. ജീവിച്ചിരിപ്പുള്ളവരില്‍ ഒരാളാണ് ഈ കുറിപ്പെഴുതുന്നയാള്‍.
1954 , 55 വര്‍ഷത്തിലാണെന്നാണ് എന്റെ ഓര്‍മ. ഒരു തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇസ്മാഈല്‍ സാഹിബ് പുതുനഗരം പള്ളി മൈതാനിയില്‍ എത്തുന്നുണ്ടെന്നറിഞ്ഞ് എളാപ്പക്കൊപ്പം ഞാന്‍ അവിടെയെത്തി. തത്തമംഗലം എസ്.എം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു ഞാന്‍.


മലബാറിന്റെ ഭാഗമായ പുതുനഗരത്തിന് ഇസ്മാഈല്‍ സാഹിബിന്റെ രാഷ്ട്രീയജീവിതവുമായി മറ്റൊരു തരത്തില്‍ അഭേദ്യബന്ധമുണ്ട്. 1947 ല്‍ ഇസ്മാഈല്‍ സാഹിബ് കറാച്ചിയില്‍വച്ച് അന്നത്തെ സര്‍വേന്ത്യാ ലീഗില്‍നിന്നു വിടവാങ്ങി ഇന്ത്യയില്‍ കാലുകുത്തിയശേഷം പാലക്കാട്ടൊരു സ്വീകരണം നല്‍കാന്‍ തീരുമാനിച്ചിരുന്നു. നഗരത്തില്‍നിന്ന് ഏഴുമൈല്‍ അകലെ മാത്രമേ സ്വീകരണപരിപാടി നടത്താവൂവെന്ന് അന്നത്തെ ജില്ലാഭരണകൂടം ഉത്തരവു പുറപ്പെടുവിച്ചു. അന്നു സ്വീകരണവേദി ഞങ്ങള്‍ ഒരുക്കാമെന്നു ഇരു കൈയും നീട്ടി സ്വീകരിച്ച സ്ഥലമാണു പുതുനഗരം. പുതുനഗരം പള്ളിമൈതാനത്തു നടന്ന സ്വീകരണസമ്മേളനം ആവേശകരമായിരുന്നു.


ആദ്യസ്വീകരണവേദിയൊരുക്കിയ അതേ മൈതാനിയിലെ ഖാഇദെ മില്ലത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണപ്രസംഗം കേള്‍ക്കാനാണു രാവിലെ പത്തുമണി സമയത്ത് അവിടെയെത്തിയത്. ഖാഇദെ മില്ലത്തിനെ നേരില്‍ കാണണമെന്ന അതിയായ ആഗ്രഹമായിരുന്നു എന്നെ അവിടെയെത്തിച്ചത്.
1968 ല്‍ കോഴിക്കോട് നടന്ന സംസ്ഥാന മുസ്‌ലിംലീഗിന്റെ മഹാസമ്മേളനത്തില്‍ അന്നു ചിറ്റൂര്‍-തത്തമംഗലം ടൗണില്‍ ടൗണ്‍ മുസ്‌ലിം ലീഗ് സെക്രട്ടറിയെന്ന നിലയില്‍ ഞങ്ങളുടെ നാട്ടില്‍നിന്നു രണ്ടു ബസ്സിലായി നൂറോളം പേരെത്തി രണ്ടുദിവസം കോഴിക്കോട്ടു ക്യാംപ് ചെയ്ത് ഇസ്മാഈല്‍ സാഹിബിന്റെയും അന്നു ബംഗാളില്‍നിന്നെത്തിയ രണ്ടു ലീഗ് മന്ത്രിമാരുടെയും പ്രസംഗം കേട്ടാണു മടങ്ങിപ്പോയത്. 1970 ല്‍ പാലക്കാട്ടു നടന്ന സംസ്ഥാന സമ്മേളനത്തിലും ഇസ്മാഈല്‍ സാഹിബിന്റെ പ്രസംഗം കേട്ടിട്ടുണ്ട്. പാലക്കാട്ടു നടന്ന സമ്മേളനത്തിലാണ് അദ്ദേഹം മുസ്‌ലിംലീഗിന്റെ രണ്ടാംഘട്ട ആരംഭിച്ചതായി പ്രഖ്യാപിച്ചത്.


ഖാഇദെ മില്ലത്തുമായി എനിക്കു വൈകാരികമായ അടുപ്പമുണ്ട്. അദ്ദേഹത്തിന്റെയും എന്റെയും ജന്മനാളും മാസവും ഒന്നാണ്. ജൂണ്‍ അഞ്ച്. എന്നാല്‍, വയസുകള്‍ തമ്മിലുള്ള വ്യത്യാസം 45 വര്‍ഷവും.
മഞ്ചേരിമണ്ഡലം എം.പിയായിരുന്ന അദ്ദേഹം ജീവിതാവസാനത്തില്‍ ഒരുമാസക്കാലം അദ്ദേഹം മദിരാശി (ചെന്നൈ) സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അന്നത്തെ സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, ട്രഷറര്‍ എം.കെ ഹാജി തുടങ്ങിയ നേതാക്കളുടെ നിരതന്നെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തമ്പടിച്ചിരുന്ന് ഇസ്മാഈല്‍ സാഹിബിന്റെ ആയുരാരോഗ്യത്തിനായി സദാ പ്രാര്‍ഥിക്കുകയും അണികളെ പ്രാര്‍ഥനക്കായി ആഹ്വാനം ചെയ്തുകൊണ്ടിരിക്കുകയും ചെയ്ത ശോകമൂകമായ ഒരു കാലഘട്ടം ഇപ്പോഴും ഓര്‍മയിലുണ്ട്. എന്റെ നാട്ടിലെ ജുമുഅത്ത് പള്ളിയിലും ഒരു വെള്ളിയാഴ്ച ജുമുഅക്കു ശേഷം ഇമാം ദീര്‍ഘമായ പ്രാര്‍ഥന നടത്തിയത് ഞാന്‍ ഓര്‍ക്കുന്നു.
1972 ഏപ്രില്‍ നാലിന് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago