ആര്‍.എസ്.എസിന് ബദലായി ഡി.എസ്.എസുമായി ലാലുവിന്റെ മകന്‍ തേജ്പ്രതാപ് യാദവ്
പാറ്റ്‌ന: ആര്‍.എസ്.എസിനെതിരേ പുതിയ യുവജന സംഘടനയുമായി ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന്‍ രംഗത്ത്. ബിഹാറില്‍ നിതീഷ് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രി കൂടിയായ തേജ് പ്രതാപ് യാദവാണ് ധര്‍മനിരപേക്ഷ(മതേതര) സേവക് സംഘ്(ഡി.എസ്.എസ്) എന്ന പേരില്‍ പുതിയ സംഘടനയ്ക്കു രൂപംനല്‍കിയത്.
ആര്‍.എസ്.എസിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരേ മതസൗഹാര്‍ദ സന്ദേശവുമായാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്. രാജ്യത്ത് വിഭജനതന്ത്രത്തിലൂടെ മതാന്ധത വളര്‍ത്താനാണ് ഇപ്പോള്‍ ആര്‍.എസ്.എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഡി.എസ്.എസ് ആര്‍.എസ്.എസിന് ശക്തമായ ബദലാകുമെന്നും സംഘടനയുടെ യഥാര്‍ഥ ചിത്രം പുറത്തുവരാനിരിക്കുന്നതേയുള്ളൂവെന്നും തേജ് പ്രതാപ് യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക സംഘമായ യുവവാഹിനി പോലുള്ള ഹിന്ദുത്വ സംഘടനകള്‍ ബിഹാറില്‍ ശക്തിപ്പെടാനുള്ള ശ്രമത്തിലാണ്.
എന്നാല്‍ സാമുദായിക സൗഹാര്‍ദവും സാമൂഹിക ഐക്യവും ലക്ഷ്യമിട്ട് രൂപീകൃതമായ ഡി.എസ്.എസ് ഇതിനെയെല്ലാം ശക്തമായി ചെറുക്കുമെന്ന് വൈശാലി ജില്ലയിലെ മഹുവയില്‍നിന്നുള്ള എം.എല്‍.എയായ തേജ് പ്രതാപ് പറഞ്ഞു.
പച്ച നിറത്തിലുള്ള പാര്‍ട്ടി പതാകയില്‍ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ് മതവിഭാഗങ്ങളുടെ ഐക്യത്തെ സൂചിപ്പിക്കാന്‍ ചിഹ്നങ്ങളും ചേര്‍ത്തിട്ടുണ്ട്. സംഘടനാ പ്രചാരണത്തിന്റെ ഭാഗമായി പാറ്റ്‌നയില്‍ രഥയാത്ര നടത്തിക്കൊണ്ടിരിക്കുകയാണ് തേജ് പ്രതാപ് യാദവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."