മേലുദ്യോഗസ്ഥന് ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി ഐ.എ.എസ് ഉദ്യോഗസ്ഥ
ചണ്ഡിഗഡ്: മേലുദ്യോഗസ്ഥന് ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി ഐ.എ.എസ് ഉദ്യോഗസ്ഥയുടെ എഫ്.ബി പോസ്റ്റ്. അദ്ദേത്തിന്റെ ചില തീരുമാനങ്ങളോട് ഔദ്യോഗിക ഫയലില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയതിനാണിതെന്നാണ് അവര്‍ പറയുന്നത്. ഹരിയാനയില്‍ നിന്നുള്ള 28കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്.
തന്നോട് ഓഫീസില്‍ രാത്രി എട്ടു മണി വരെ നല്ക്കാന് നിര്‍ബന്ധിക്കാറുണ്ടായിരുന്നു. മെയ് 31ന് തന്നെ മുറിയിലേക്ക് വിളിപ്പിക്കുകയും മറ്റാരെയും അകത്തേക്ക് കയറ്റി വിടരുതെന്ന് മറ്റു ജോലിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഫയലില്‍ എതിരഭിപ്രായം രേഖപ്പെടുത്തരുതെന്ന് തന്നോട് ആവശ്യപ്പെട്ടതായും നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും വനിത ഉദ്യോഗസ്ഥ ആരോപിച്ചു.
എന്നാല്‍ ആരോപണങ്ങള്‍ ഉദ്യോഗസ്ഥന് തള്ളിക്കളഞ്ഞു. താന്‍ ഏതു തരത്തിലുള്ള അന്വേഷണവും നേരിടാന്‍ ഒരുക്കമാണ്. അവരെ ജോലിയെ കുറിച്ചു പഠിപ്പിക്കുകയെന്നത് തന്റെ കടമയാണ്. അവര്‍ ഔദ്യോഗിക ഫയലില്‍ തെറ്റു വരുത്തിയപ്പോള്‍ രണ്ടു തവണ താന്‍ അവരോട് അത് സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ ഒരിക്കലും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് ഉദ്യോഗസ്ഥരില്‍ നിന്ന് ആവശ്യമായ എല്ലാ അനുമതിയും ലഭിച്ച ഫയലില്‍ അവര്‍ മാത്രം വിരുദ്ധ അഭിപ്രായം രേഖപ്പെടുത്തിയെന്നും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."