മൗസിലില്‍ ഐ.എസ് കുട്ടികളെ മനുഷ്യകവചമാക്കുന്നു
ബഗ്ദാദ്: ഇറാഖ് നഗരമായ മൗസിലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള നീക്കത്തില്‍ ഐ.എസ് കുട്ടികളെയടക്കം മനുഷ്യകവചമായി ഉപയോഗിക്കുന്നതായി ബി.ബി.സി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ചാനലായ ബി.ബി.സിയുടെ പേര്‍ഷ്യന്‍ ലേഖിക നഫീസ കോനവര്‍ദും പ്രൊഡ്യൂസര്‍ ജോ ഇന്‍വുഡും ചേര്‍ന്ന് മൗസിലിലെ യുദ്ധമേഖലയിലൂടെ നടത്തിയ ഹെലികോപ്ടര്‍ ഓപറേഷനിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്.
ഇറാഖി സൈന്യത്തിന്റെ ഹെലികോപ്ടറിലാണ് മാധ്യമപ്രവര്‍ത്തകര്‍ യുദ്ധ മേഖലയില്‍ ഒരാഴ്ച നീണ്ടുനിന്ന വസ്തുതാന്വേഷണം നടത്തിയത്. മൗസിലിന്റെ തെക്കുഭാഗത്തെ സൈനികതാവളമായ എറിജിലാണ് സംഘം ആദ്യം എത്തിയത്.
ഇവിടെ എത്തിയപ്പോള്‍ തന്നെ രണ്ട് യുവാക്കള്‍ യുദ്ധവസ്ത്രം ധരിച്ച് ഐ.എസ് ഹെലികോപ്ടറില്‍ കയറുന്നതും ഐ.എസും ഇറാഖ് സൈന്യവും തമ്മില്‍ പോരാട്ടം രൂക്ഷമായ പടിഞ്ഞാറന്‍ മൗസിലിലേക്ക് തിരിക്കുന്നതും കണ്ടതായി ഇവര്‍ റിപ്പോര്‍ട്ട് ചെയ്തു.
മൗസിലില്‍ ഇറാഖി സൈന്യം പിടിമുറുക്കിയതോടെ ഐ.എസ് ഭീകരരുടെ നില പരുങ്ങലിലാണ്. ആയിരക്കണക്കിനു നാട്ടുകാരോടൊപ്പം ഭീകരരും പുറത്തുകടക്കാനാകാത്തവിധം കെണിയിലകപ്പെട്ടിരിക്കുകയാണ്.
ഇനിയൊരു സൈനിക വിജയം അസാധ്യമാണെന്നു ബോധ്യപ്പെട്ടതോടെയാണ് ഭീകരര്‍ നാട്ടുകാരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.
തങ്ങളുടെ സംശയത്തെ ശരിവച്ച് മേഖലയില്‍ സൈനികനീക്കത്തിന്റെ ചുമതലയുള്ള ജനറല്‍ സാമിര്‍ ഹുസൈനും സംസാരിച്ചതായി ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."