ലക്ഷങ്ങള്‍ വിലവരുന്ന 27ചാക്ക് നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍
മഞ്ചേരി: വീട്ടില്‍ സൂക്ഷിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന 27ചാക്ക് നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മഞ്ചേരി ചെരണിയിലെ കിഴക്കേപീടിക ഹാരിസി (38)ന്റെ വീട്ടില്‍ നിന്നാണ് നിരോധിത ലഹരി ഉല്പന്നങ്ങള് പിടിച്ചെടുത്തത്.
എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി ചെരണി പ്ലേവുഡ് റോഡിലുള്ള ഇയാളുടെ വീട് പരിശോധിച്ചപ്പോഴാണ് ചാക്കുകളിലായി സൂക്ഷിച്ച നിലയില്‍ ഇവ കണ്ടെടുത്തത് .
മൊത്തം 40,500 പാക്കുകള്‍ പിടിച്ചെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഞ്ചേരി നഗരത്തില്‍ മൊത്തകച്ചവട സ്ഥാപനങ്ങളുണ്ടന്നും ഇതുവഴി വര്‍ഷങ്ങളായി വില്‍പ്പന നടത്തിവരികയായിരുന്നുവെന്നും എക്സൈസ് സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.
പ്രതിയെ എക്സൈസ് അധികൃതര്‍ മുന്‍സിപ്പല്‍ ഹെല്‍ത്ത് വിഭാഗത്തിന് കൈമാറി.
എക്സൈസ് ഇന്‍സ്പെക്ടര്‍ സി. ഷാബു, എ.ഇ.ഒ രവീന്ദ്രന്, പ്രിവന്റീവ് ഓഫിസര്‍ അബ്ദുന്നാസര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പ്രദീപ്, ഉണ്ണികൃഷ്ണന്, മുനിസിപ്പല്‍ ഹെല്‍ത്ത് വിഭാഗത്തില്‍ നിന്നുള്ള ഹംസ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."