HOME
DETAILS
MAL
അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കും: മന്ത്രി
backup
July 05 2016 | 03:07 AM
തിരുവനന്തപുരം: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗോപിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനംമന്ത്രി കെ.രാജു അറിയിച്ചു. ഇതിനു പുറമെ കുടുംബത്തിലെ ഒരാള്‍ക്ക് വനംവകുപ്പില്‍ ജോലിയും നല്‍കും. സംസ്കാര ചടങ്ങുകള്‍ക്കായി 25000 രൂപയുടെ അടിയന്തര സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുന്നതിനായുള്ള സത്വര നടപടികള്‍ സ്വീകരിച്ചതായും വനംവകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."