HOME
DETAILS
MAL
ഫസല്‍ വധക്കേസ്: സി.ബി.ഐയ്ക്ക് ഹൈക്കോടതി നോട്ടിസ്
backup
April 04 2017 | 05:04 AM
കൊച്ചി: ഫസല്‍ വധക്കേസില്‍ സി.ബി.ഐയ്ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. ഫസലിന്റെ സഹോദരന് സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. കൊലപാതകത്തില്‍ ആര്.എസ്.എസിന് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് ഹരജിയസെ ആവശ്യം. സി.പി.എം നേതാക്കളാണ് ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ളത്.
2006 ഒക്ടോബര്‍ 22 നാണ് കേസിനാസ്പദമായ സംഭവം. 2008 ഫെബ്രുവരിയിലാണ് കേസ് സി.ബി.ഐയ്ക്ക് വിട്ടത്.
പത്രവിതരണക്കാരനായ ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്തു വെച്ചാണ് കൊല്ലപ്പെടുന്നത്. സി.പി.എം പ്രവർത്തകനായിരുന്ന ഫസല്‍ പാർട്ടി വിട്ട് എൻ.ഡി.എഫിൽ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."