HOME
DETAILS

കാവിവസ്ത്രമാണ് തന്നെക്കുറിച്ച തെറ്റിദ്ധാരണക്ക് കാരണമെന്ന് ആദിത്യനാഥ്

  
backup
April 04 2017 | 07:04 AM

%e0%b4%95%e0%b4%be%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95

ലക്‌നോ: തനിക്കെതിരായി പല തെറ്റിധാരണകളും പ്രചരിപ്പിക്കുന്നതിന് പിന്നില്‍ തന്റെ  കാവിവേഷവിധാനമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ പ്രവര്‍ത്തനങ്ങളിലൂടെ തെറ്റിദ്ധാരണകള്‍ തകര്‍ത്ത് എല്ലാവിഭാഗങ്ങളുടേയും മനസ്സ് കീഴടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സന്തോഷത്തിന്റേയും ഐശ്വര്യത്തിന്റേയും പുത്തന്‍ പ്രവര്‍ത്തന രീതികളായിരിക്കും തന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തിലാണ് യോഗിയുടെ പ്രതികരണം.

ഇന്ത്യയുടെ സംസ്‌കാരത്തെ മതനിരപേക്ഷതയുടെ മറവില്‍ അവഹേളിക്കുന്നവര്‍ക്ക് താന്‍ അധികാരത്തിലേറിയതോടെ പേടിവന്നു തുടങ്ങിയിട്ടുണ്ടെന്നും യോഗി പറഞ്ഞു.

പല തെറ്റിധാരണകളും എനിക്കെതിരെ പടച്ചുവിടുന്നുണ്ട്. ഞാനൊരു കാവിധാരിയാണെന്ന് എല്ലാവരും പറയുന്നു. അതിനര്‍ത്ഥം കാവിയോട് എതിര്‍പ്പുള്ള കുറേയധികം പേര്‍ രാജ്യത്തുണ്ടെന്നാണ്. ഇന്ത്യയുടെ പാരമ്പര്യത്തേയും സംസ്‌കാരത്തേയും മതനിരപേക്ഷതയുടേയും പ്രീണനത്തിന്റേയും പേരില്‍ അവഹേളിക്കുന്നവര്‍ക്ക് എന്റെ സ്ഥാനാരോഹണത്തോടെ ജാഗ്രത വന്നുതുടങ്ങിയിട്ടുണ്ട്- ആദിത്യനാഥ് അഭിമുഖത്തില്‍ പറയുന്നു.


തങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത് പദവിക്കും സ്ഥാനമാനത്തിനുമല്ലെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സംരക്ഷണമാണ് തന്റെ ഗവണ്‍മെന്റിന്റെ പ്രധാന മതമെന്നും (ധര്‍മ്മം) ആദിത്യനാഥ് വ്യക്തമാക്കി.

 ഉത്തര്‍പ്രദേശിനെ അഴിമതി രഹിത ഭരണത്തിന്‍ കീഴിലാക്കുകയാണ് ലക്ഷ്യം. ഗുണ്ടാരാജില്‍ നിന്ന് സമൂഹത്തിനെ രക്ഷിക്കും. പദ്ധതികളെല്ലാം തയ്യാറാണ്. രണ്ട് മാസത്തിനുള്ളില്‍ അതിന്റെ പ്രതിഫലനമുണ്ടാവുന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

കരിമ്പു കര്‍ഷകരുടെ നഷ്ടം സംബന്ധിച്ച കാര്യങ്ങള്‍ പതിനാല് ദിവസത്തിനകം പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. അടുത്ത ആറുമാസത്തിനകം അഞ്ചോ ആറോ പുതിയ കരിമ്പു ഫാക്ടറികള്‍ ആരംഭിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago
No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago