HOME
DETAILS
MAL
മൂന്നാറില്‍ കയ്യേറ്റക്കാരെ അനുകൂലിക്കുന്ന കോണ്‍ഗ്രസുകാരെ പുറത്താക്കും: ഹസ്സന്
backup
April 04 2017 | 07:04 AM
ഇടുക്കി: മൂന്നാറില്‍ കൈയ്യറ്റക്കാരെ സംരക്ഷിക്കുന്ന കോണ്‍ഗ്രസുകാരെ പുറത്താക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്. കൈയ്യേറ്റക്കാര്‍ക്ക് അനുകൂലമായി നിലകൊണ്ട എ.കെ മണിയോട് വിശദീകരണം തേടും. കൈയേറ്റം പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങള്‍ക്കെതിരായ സിപിഎം നിലപാട് ശരിയല്ലെന്നും ഹസന് പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവരുടെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം. പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ച നടപടി സമ്പൂര്‍ണമായി നടപ്പാക്കണമെന്ന് ഹസന് ആവശ്യപ്പെട്ടു. സുപ്രിംകോടതി വിധിയില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല. പാതകളുടെ പേരു മാറ്റി കൊണ്ടുള്ള പരിഹാരമല്ല വേണ്ടതെന്നും ഹസന് വ്യക്തമാക്കി.
കയ്യേറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൂന്നാറില്‍ കോണ്‍ഗ്രസ് നടത്തുന്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."