HOME
DETAILS
MAL
മാനസിക സംഘര്‍ഷം അപസ്മാരത്തിനു കാരണമാകും
backup
April 04 2017 | 08:04 AM
നിങ്ങള്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്നയാളാണോ?? എങ്കില്‍ സൂക്ഷിക്കുക അപസ്മാര രോഗം നിങ്ങളെ പിടികൂടിയേക്കാം. കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്നവരില്‍ അപസ്മാരം കടന്നുകൂടാന്‍ വളരെ സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
അപസ്മാര രേഗികളില്‍ മാനസിക സംഘര്‍ഷം കുറവുള്ളവരില്‍ ചികിത്സ നടത്താന്‍ എളുപ്പമാണ്. അമേരിക്കിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അതിനാല്‍ തന്നെ അപസ്മാര രോഗികള്‍ അമിതമായി മനസ്സിനെ തളര്‍ത്തുന്നത് രോഗം സങ്കീര്ണ്ണമാക്കാനിടയാക്കും.
2002ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് 1990ല്‍ ക്രൊയേഷ്യയില്‍ നടന്ന യുദ്ധത്തില്‍ നിരവധി പേര് വിഷാദ രോഗികളായെന്നാണ്. യുദ്ധം കുട്ടികളെ ബാധിച്ചത് പല വിധത്തിലുള്ള മാരക അസുഖങ്ങളായിരുന്നു ഇതില്‍ പ്രധാനപ്പെട്ടതാണ് വിഷാദ രോഗവും അപസ്മാരവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."