പുതിയ എസ്.യു.വിയുമായി ഹ്യൂണ്ടായി
എസ്.യു.വി (സ്പോര്‍ട്സ് യൂടിലിറ്റി വെഹിക്കിള്‍) രംഗത്തേക്ക് ഹ്യൂണ്ടായിയുടെ പുതിയ സംഭവാന. ഹ്യൂണ്ടായി കോണ എന്നു പേരിട്ടിരിക്കുന്ന കാര്‍ ഉടന്‍ വിപണിയിലെത്തും. 2014 ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച ആശയമാണ് ഇപ്പോള്‍ ഹ്യൂണ്ടായി യാഥാര്‍ത്ഥ്യമാക്കുന്നത്.
ഹവായ് ദ്വീപിലെ ഒരു ചെറിയ ജില്ലയുടെ പേരാണ് കോണ. ഹ്യൂണ്ടായിയുടെ ടക്സണു തൊട്ടു താഴെയുള്ള മോഡലാണ് കോണ.
ടയോട്ട സി.എച്ച്.ആര്,ഹോണ്ട എച്ച്.ആര്.വി എന്നീ ശ്രേണിയിലേക്കായിരിക്കും ഇതിന്റെ കടന്നു വരവ്. യൂറോപ്പിലാണ് കാര്‍ ആദ്യം പുറത്തിറക്കുക. 2021ഓടെ യൂറോപ്പിലുടനീളം ഹ്യൂണ്ടായ് 30 പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോണയുടെ വരവ്. കോണ ഇന്ത്യയിലേക്ക് വരുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. ഇതിന്റെ വരവ് നിലവില്‍ ജൈത്രയാത്ര തുരുന്ന ക്രീറ്റ,ഐ20 എന്നീ മോഡലുകളെ ബാധിക്കുമോ എന്ന ഭയവും കമ്പനിക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."