HOME
DETAILS
MAL
അടുത്ത നിയമസഭാ സമ്മേളനം മുതല്‍ സമയക്രമത്തില്‍ മാറ്റം
backup
June 11 2018 | 20:06 PM
തിരുവനന്തപുരം: അടുത്ത നിയമസഭാ സമ്മേളനം മുതല്‍ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ തീരുമാനം. സഭാ സമ്മേളനം രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ച് രണ്ടു മണിക്ക് അവസാനിക്കും. നിലവില്‍ 8.30ന് ചോദ്യോത്തരവേളയോടെയാണ് സഭ തുടങ്ങുന്നത്.
എന്നാല്‍ അംഗങ്ങള്‍ പലരും രാവിലെ കൃത്യസമയത്ത് സഭയിലെത്താറില്ല. സമയമാറ്റം സംബന്ധിച്ചുള്ള ഭേദഗതി നിയമസഭ അംഗീകരിച്ചു. റൂള്‍സ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ സമ്മേളനകാലത്ത് സി.ദിവാകരനാണ് സഭയില്‍ അവതരിപ്പിച്ചത്. ഇന്ന് റിപ്പോര്‍ട്ട് നിയമസഭ പരിഗണിക്കുകയും ഭേദഗതികളോടെ പാസാക്കുകയുമായിരുന്നു. ഇനി വിജ്ഞാപനമായി ഇറങ്ങും. നിലവിലുള്ള കാര്യവിവര പട്ടികയിലെ നടപടി ക്രമങ്ങളില്‍ അര മണിക്കൂര്‍ മാറ്റമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."