മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 23 ആക്കും അബ്കാരി ഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്
തിരുവനന്തപുരം: മദ്യം വാങ്ങിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള കുറഞ്ഞ പ്രായം 21ല്‍ നിന്നും 23 ആയി ഉയര്‍ത്തിക്കൊണ്ടുള്ള 2018ലെ അബ്കാരി(ഭേദഗതി) ബില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. മന്ത്രി ടി.പി രാമകൃഷ്ണനാണ് ഭേദഗതി ബില്‍ അവതരിപ്പിച്ചത്. വ്യാജ കള്ള് നിര്‍മാണത്തിനുപയോഗിക്കുന്ന സ്റ്റാര്‍ച്ച്, മദ്യത്തില്‍ കലര്‍ത്തിയാലുള്ള ശിക്ഷ ലഘൂകരിക്കാനും ബില്ലില്‍ ശുപാര്‍ശയുണ്ട്. അബ്കാരി നിയമത്തിലെ 57ാം വകുപ്പ് ഭേദഗതി ചെയ്താണ് ശിക്ഷ ലഘൂകരിക്കുന്നത്. നേരത്തെ അഞ്ച് വര്‍ഷം തടവും 50,000 രൂപ പിഴയുമായിരുന്നു ശിക്ഷ. ഭേദഗതി ബില്‍ അനുസരിച്ച് പിടിക്കപ്പെട്ടാല്‍ 25,000 രൂപ പിഴയൊടുക്കിയാല്‍ മതിയാകും. ചെറിയ പ്രായത്തിനിടയിലുള്ളവരിലാണ് മദ്യത്തിന്റെ ഉപയോഗം കൂടുതലായി കണ്ടെത്തിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
ഡിസംബറില്‍ ഇതുസംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കിയ ശേഷം 21 വയസിന് താഴെ മദ്യം ഉപയോഗിച്ച 64 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ 10 ശതമാനം ഔട്ട് ലെറ്റുകളില്‍ ഒന്നുപോലും തുറന്നിട്ടില്ല. യു.ഡി.എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ 86 ബാറുകള്‍ സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുറന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്റ്റാര്‍ച്ച് ആരോഗ്യത്തിന് ഹാനികരമല്ലെന്നും സ്റ്റാര്‍ച്ചിനെ ലഹരിപദാര്‍ഥത്തില്‍ ഉള്‍പ്പെടുത്തുന്നത് തൊഴിലാളികള്‍ക്കും ലൈസന്‍സികള്‍ക്കും ബുദ്ധിമുണ്ടാക്കുന്നുണ്ടെന്നും മന്ത്രി നിയസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."