ഉരുള്‍പൊട്ടല്‍: ചീക്കാട് കോളനിയും കാപ്പിമലയും കലക്ടര്‍ സന്ദര്‍ശിച്ചു
ആലക്കോട്: വന്യ മൃഗ ശല്യം രൂക്ഷമാവുകയും ജനവാസ പ്രദേശത്ത് കടുവയിറങ്ങുകയും ചെയ്തതോടെ ഭീതിയിലായ ചീക്കാട് ആദിവാസി കോളനിയിലും കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടല്‍ ഉണ്ടായ കാപ്പിമല മേഖലയിലും ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഘം ആലക്കോട് മേഖലയില്‍ എത്തിയത്. കോളനിയിലെ ദുരിത ജീവിതത്തെകുറിച്ചും വന്യമൃഗ ശല്യത്തെകുറിച്ചും കോളനി നിവാസികള്‍ കലക്ടറോട് വിവരിച്ചു. തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായ കാപ്പിമലയിലെ ഫര്‍ലോങ്ങ്കര, വൈതല്‍കുണ്ട്, പാത്തന്‍പാറ, നെല്ലിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലും സംഘം എത്തി. നഷ്ടങ്ങളുടെ വ്യാപ്തി കണക്കാക്കി ആവശ്യമായ സഹായം ഉടന്‍ ലഭ്യമാക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, സബ് കലക്ടര്‍ നവജോത് ഖോസ, തഹസില്‍ദാര്‍ ബി രാധാകൃഷ്ണന്, ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് മിനി മാത്യു, ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മോളി മാനുവല്‍, വൈസ് പ്രസിഡന്റ് സി മോഹനന്, സി.പി.എം നേതാക്കളായ പി.വി ബാബുരാജ്, കെ.പി സാബു, കെ.എസ് ചന്ദ്രശേഖരന്, സാജന് ജോസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."