HOME
DETAILS
MAL
ഹൈക്കോടതി ഉത്തരവ് ലംഘിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കരുത്- വിദ്യാര്‍ഥികള്‍ക്ക് താക്കീതുമായി ജെ.എന്യു
backup
April 04 2017 | 09:04 AM
ന്യൂഡല്‍ഹി: സര്‍വ്വകലാശാല നിയമങ്ങള്‍ ലംഘിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് വിദ്യാര്‍ഥികളോട് അധികൃതര്‍. ഇക്കാര്യം കാണിച്ച് നോട്ടിസ് ഇറക്കിയിട്ടുണ്ട്. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും നോട്ടിസില്‍ പറയുന്നു.
ഒരു എം.പി പങ്കെടുക്കുന്ന പരിപാടി ഇന്ന് കാമ്പസില്‍ നടക്കാനിരിക്കെയാണ് താക്കീതുമായി ബന്ധപ്പെട്ടവര്‍ രംഗത്തെത്തിയിരിക്കുന്നത്. കോടതി ഉത്തരവിനെ കുറിച്ച് എം.പിക്ക് ധാരണയുണ്ടാവുമോ എന്ന കാര്യത്തില്‍ അധികൃതര്‍ സംശയം പ്രകടിപ്പിച്ചു.
ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നിന്ന് വിദ്യാര്‍ഥികളെ വിലക്കണമെന്ന് യൂനിയന്‍ പ്രസിഡന്റിനോട് അധികൃതര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."