HOME
DETAILS
MAL
തീറ്റ മത്സരത്തിനിടെ കേക്ക് തൊണ്ടയില്‍ കുടുങ്ങി 20കാരി മരിച്ചു
backup
April 04 2017 | 09:04 AM
വാഷിങ്ടണ്‍: പാന്‍കേക്ക് തീറ്റ മത്സരത്തിനിടെ കേക്ക് തൊണ്ടയില്‍ കുടുങ്ങി വിദ്യാര്‍ഥിനി മരിച്ചു. കണക്ടിക്കട്ടിലെ സേക്രട്ട് ഹാര്‍ട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനി കെയ്റ്റ്ലിന് നെല്‍സണ്‍(20) ആണ് മരിച്ചത്.
പാന്‍കേക്ക് തീറ്റമത്സരത്തിനിടെ നിരവധി കേക്ക് കഴിഞ്ഞ കെയ്റ്റ്ലിന് അസ്വാസ്ഥ്യമനുഭവപ്പെതോടെ കോളജിലെ നേഴ്സിങ് വിദ്യാര്‍ഥികളെത്തി പ്രാഥമിക ശുശ്രൂഷ നല്‍കിയിരുന്നു. ശേഷം ഇവരെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ വൈകീട്ടോടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
സെപ്റ്റംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥന് ജെയിംസ് നെല്‍സണാണ് കെയ്റ്റലിന്റെ പിതാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."