HOME
DETAILS
MAL
ശബരിമല വിമാനത്താവളം: സ്ഥലം കണ്ടെത്താന്‍ സമിതിയെ നിയോഗിച്ചു
backup
April 04 2017 | 10:04 AM
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനുള്ള സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടര്‍ ഡോ. എം. ബീന, പത്തനംതിട്ട കളക്ടര്‍ ആര്. ഗിരിജ എന്നിവരടങ്ങുന്ന സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.
രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സ്ഥലം കണ്ടെത്തി കഴിഞ്ഞാല്‍ ഉടന്‍തന്നെ പ്രവര്‍ത്തന പദ്ധതി തയാറാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഫെബ്രുവരിയിലാണ് ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."