വിദേശ രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണം പ്രത്യാഘാതം സൃഷ്ടിക്കും
തിരുവനന്തപുരം: വിദേശരാജ്യങ്ങളിലെ സ്വദേശിവല്‍കരണം കേരള സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സ്വദേശിവല്‍കരണം കാരണം നിരവധി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും തൊഴില്‍ അവസരങ്ങളില്‍ കുറവ് അനുഭവപ്പെടുകയും ചെയ്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇത് പരിഹരിക്കുന്നതിന് പ്രവാസികളുടെ പുനരധിവാസത്തിന് നോര്‍ക്കക്ക് കീഴില്‍ പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റസ് എന്ന പദ്ധതിയില്‍ മടങ്ങിയെത്തിയ പ്രവാസികളും ചേര്‍ന്ന് രൂപീകരിച്ച ട്രസ്റ്റ്, സൊസൈറ്റി തുടങ്ങിയവയ്ക്കും വായ്പ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കും. 20 ലക്ഷം രൂപ അടക്കല്‍ മൂലധനവും 20 ലക്ഷം ചെലവും വരുന്ന പദ്ധതിക്ക് 15 ശതമാനം മൂലധന സബ്‌സിഡിയും നല്‍കും.
നിലവില്‍ നോര്‍ക്ക റൂട്‌സ് പദ്ധതിക്കായി എസ.്ബി.ഐ, ബി.ഒ.ഐ എന്നീ ബാങ്കുകളുമായി ധാരണയിലെത്തിയിട്ടുണ്ട്. ഇതിന് പുറമെ സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, സംസ്ഥാന പട്ടികജാതി വര്‍ഗ വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുമായും ധാരണയിലെത്തിയിട്ടുണ്ട്. പദ്ധതിക്കുകീഴില്‍ സംരംഭകര്‍ക്ക് പരിശീലനവും നല്‍കിവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."