HOME
DETAILS
MAL
മാഹി ഇരട്ടക്കൊല ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
backup
June 11 2018 | 20:06 PM
തിരുവനന്തപുരം: മാഹിയില്‍ സി.പി.എം- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഒരേ ദിവസം കൊല്ലപ്പെട്ട സംഭവത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമ സഭയില്‍ വ്യക്തമാക്കി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരു രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടില്ലെന്നും സംസ്ഥാനത്ത് ഭീതിജനകമായ അന്തരീക്ഷം നിലനില്‍ക്കുന്നില്ലെന്നും ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടായ സന്ദര്‍ഭങ്ങള്‍ക്ക് കടിഞ്ഞാണിടുന്നതിന് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."