ആയുധങ്ങൾക്കായി പരിശോധന; പാനൂരില്‍ കണ്ടെത്തിയത് വാറ്റ് കേന്ദ്രം
കണ്ണൂര്‍ :പാനൂരില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ വന്‍ വാറ്റ് ശേഖരം പിടികൂടി. ആയുധങ്ങള്‍ക്കായി പൊലിസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ചാരായ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തിയത്.പാനൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ എം.എസ് ഫൈസലിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് വന്‍ വാറ്റ് ശേഖരം പിടികൂടിയത്.
വളള്യായിയില്‍ ചകിരി കമ്പനിക്കു സമീപം കാടു നിറഞ്ഞുകിടന്നിരുന്ന പറമ്പിലാണ് വാറ്റു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. 200 ലിറ്റര്‍ വാഷും ഗ്യാസ് അടുപ്പ് ,സിലിണ്ടര്‍ ഉള്‍പ്പടെയുള്ള വാറ്റുപകരണങ്ങളും പൊലിസ് പിടിച്ചെടുത്തു.
സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിനകത്തു നിന്നും മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. കുറ്റിക്കാടുകള്‍ നിറഞ്ഞു നില്ക്കുന്ന ഈ പറമ്പില്‍ പൊതുവെ ജനസഞ്ചാരം കുറവാണ്. ബോംബ് സ്ക്വാഡ് ടീം എ എസ്.ഐ പി.വി ശശിധരന്, പാനൂര്‍ എ .എസ് .ഐ പി.രമേശന് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."