HOME
DETAILS
MAL
സിയാല്‍ മാതൃകയില്‍ റബര്‍ മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണം പരിഗണനയില്‍
backup
June 11 2018 | 20:06 PM
തിരുവനന്തപുരം: സിയാല്‍ മാതൃകയില്‍ റബറിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
മോന്‍സ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രസര്‍ക്കാര്‍ റബറിനെ കാര്‍ഷിക വിളയായി അംഗീകരിച്ചിട്ടില്ല. ചിരട്ടപാല്‍ റബറിന്റെ ഇറക്കുമതി നിരോധിക്കണമെന്നത് സംസ്ഥാനം ആവശ്യപ്പെടുന്ന കാര്യമാണ്. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് റബറിന്റെ ഉല്‍പ്പാദന ചെലവ് 177 രൂപയാണ്. അതിനാല്‍ റബറിന് 217 രൂപയെങ്കിലും വില ലഭിക്കണം.
കേന്ദ്രം പുറത്തിറക്കിയ കരട് കാര്‍ഷിക നയത്തില്‍ പോലും കേരളത്തിലെ വിളകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്വാഭാവിക റബര്‍ മേഖലയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."