ഉംറ സീസണ്‍ ശവ്വാല്‍ പകുതി വരെ നീട്ടിയതായി ഹജ്ജ്- ഉംറ മന്ത്രാലയം
ജിദ്ദ: ഈ വര്‍ഷത്തെ ഉംറ സീസണ്‍ ശവ്വാല്‍ പകുതി വരെ നീട്ടി. വിദേശരാജ്യങ്ങളില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ സഊദിയില്‍ എത്തുന്നതിനുള്ള സമയപരിധി ജൂലൈ 10 (ശവ്വാല്‍ 16) വരെ നീട്ടിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തീരുമാനം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഏറെ സഹായകരമാവും.
ഹിജ്‌റ മാസമായ സഫറില്‍ ആരംഭിച്ച് റമദാനില്‍ അവസാനിക്കുന്നതായിരുന്നു ഉംറ സീസണ്‍. ഇതാണ് ഒരു മാസത്തേക്ക് കൂടി സഊദി അധികൃതര്‍ ദീര്‍ഘിപ്പിച്ചത്. ശവ്വാല്‍ അവസാനിക്കുന്നതിന് മുന്‍പായി തീര്‍ഥാടകര്‍ സഊദിയില്‍ നിന്ന് മടങ്ങിയാല്‍ മതിയാവും. സീസണ്‍ നീട്ടിയത് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് തീര്‍ഥാടകര്‍ക്ക് ആശ്വാസമാവും. പലപ്പോഴും റമദാനില്‍ ഉംറ വിസ ലഭിക്കാതെ നിരവധി ആളുകള്‍ നിരാശരാണ്. നാല് മാസത്തെ ഹജ്ജ് സീണണ്‍ അവസാനിച്ചാല്‍ മാത്രമാണ് പിന്നെ വിസ അനുവദിക്കാറുള്ളത്. ഇതിലാണ് ഇപ്പോള്‍ ഇളവ് ലഭിച്ചത്.
മസ്ജിദുല്‍ ഹറാമിലെ വികസനപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതിനാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റമാദാനില്‍ കൂടുതല്‍ പേര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കല്‍ വിഷന്‍ 2030 ദേശീയ പരിവര്‍ത്തന പദ്ധതി 2020 എന്നിവയുടെ ലക്ഷ്യങ്ങളാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സീസണ്‍ ദീര്‍ഘിപ്പിക്കല്‍ തീരുമാനം. ഉംറ സേവന രംഗത്തുള്ള വകുപ്പുകളെയും സ്ഥാപനങ്ങളെയും കാലയളവ് നീട്ടിയ തീരുമാനം ഹജ്ജ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതേസമയം ജംറക്കും അസീസിയക്കുമിടയിലെ നടപ്പാതയില്‍ തണല്‍ വിരിക്കല്‍ പദ്ധതി പുരോഗമിക്കുന്നതായും അധികൃതര്‍ അറിയിച്ചു. മക്ക മേഖല വികസന അതോറിറ്റിക്ക് കീഴിലാണ് 1250 മീറ്റര്‍ നീളത്തിലും 5.5 മീറ്റര്‍ വീതിയിലും നടപാത തണലേകുന്ന പദ്ധതി നടപ്പിലാക്കിവരുന്നത്. ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യമൊരുക്കുന്നതിെന്റ ഭാഗമായാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."