HOME
DETAILS
MAL
ജെസ്നയുടെ തിരോധാനം: പ്രസ്താവനകളില്‍ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി
backup
June 11 2018 | 20:06 PM
കൊച്ചി: ജെസ്ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രസ്താവനകളില്‍ പൊതു പ്രവര്‍ത്തകര്‍ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ജെസ്നയെ കാണാതായതുമായി ബന്ധപ്പെട്ട് പിതാവ് നല്കിയ ഹേബിയസ് ഹരജി പരിഗണിക്കവെയാണ് ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവിനെ ചോദ്യം ചെയ്താല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയുമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ നടത്തിയ പരാമര്‍ശം അപകീര്‍ത്തികരമാണെന്ന് ഇന്നലെ ഹരജി പരിഗണിക്കുമ്പോള്‍ പിതാവിന്റെ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചു. ഹരജി 25 ലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."