നിപാ: കര്‍ശന നടപടികള്‍ സ്വീകരിച്ചെന്ന് സര്‍ക്കാര്‍
കൊച്ചി: നിപാ വൈറസ് ബാധയില്‍നിന്ന് പൊതുജനങ്ങളെ രക്ഷിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന തരത്തിലുള്ള കുപ്രചാരണങ്ങള്‍ തടയാന്‍ നടപടികള്‍ സ്വീകരിച്ചെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിപാ വൈറസ് ബാധ നിയന്ത്രണവിധേയമാണെന്ന സൂചന സന്തോഷകരമാണെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഹരജി പിന്നീടു പരിഗണിക്കാന്‍ മാറ്റി.
കോഴിക്കോട് സ്വദേശിയും നിയമ വിദ്യാര്‍ഥിയുമായ പി.കെ അര്‍ജുന്‍ ഉള്‍പ്പെടെ നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. നിപാ വൈറസിനെ പ്രതിരോധിക്കാനുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മോഹനന്‍ വൈദ്യര്‍, ജേക്കബ് വടക്കുംചേരി എന്നിവര്‍ സമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ നീക്കണമെന്ന ഹരജിയിലാണ് ഐ.ടി വകുപ്പ് അണ്ടര്‍ സെക്രട്ടറി ആര്‍. ശ്യാംനാഥ് ഇക്കാര്യം വ്യക്തമാക്കി വിശദീകരണ പത്രിക സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."