നാടകോത്സവം ആരംഭിച്ചു
കരൂപ്പടന്ന: വെള്ളാങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്തും ഹാഷ്മി കലാവേദിയും സംയുക്തമായി നടത്തുന്ന രണ്ടാമത് നാടകോത്സവം കോണത്തുകുന്ന് ഗവ.യു.പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി. ജെ. ഷൈലജ മുഖ്യ പ്രഭാഷണം നടത്തി. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി, എം. രാജേഷ്, രേണു രാമനാഥ്, കെ.വി ഉണ്ണികൃഷ്ണന്‍, എം.കെ ബിജു, എം.കെ മോഹനന്‍ സംസാരിച്ചു. പഞ്ചായത്ത് ജന പ്രതിനിധികള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, അധ്യാപക രക്ഷാകര്‍ത്തൃ സംഘടനകള്‍, കലാ, കായിക, സാഹിത്യ, സാംസ്‌കാരിക സംഘടനകള്‍, വായനശാലകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് നാടകോത്സവം നടക്കുന്നത്.
വ്യത്യസ്ഥങ്ങളായ ആറ് നാടകങ്ങളാണ് അരങ്ങേറുന്നത്.
ആദ്യ ദിവസം കാവാലം നാരായണപ്പണിക്കര്‍ രചിച്ച ഭഗവദജ്ജുകം, സഞ്ജയന്റെ കഥയുടെ സ്വതന്ത്ര നാടകവിഷ്‌ക്കാരം സത്യമേവ ജയതേ എന്നിവ അരങ്ങേറി. ബുധനാഴ്ച വൈകീട്ട് 7.30 ന് വെള്ളാങ്ങല്ലൂര്‍ തീയേറ്റര്‍ വില്ലേജ് കുട്ടികളുടെ നാടകമായ ഉത്തരക്കൊമ്പും 8.30 ന് ഹാഷ്മി തിയ്യേറ്റര്‍ ഗ്രൂപ്പിന്റെ നൂറ് സിംഹാസനങ്ങളും അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."