പൊലിസ് സബ് ഡിവിഷനുകള്‍ വിഭജിക്കുന്നു
രാജപുരം (കാസര്‍കോട്): സംസ്ഥാനത്തെ പൊലിസ് സബ്ഡിവിഷനുകള്‍ വിഭജിച്ച് എണ്ണം വര്‍ധിപ്പിക്കുന്നു. ഇപ്പോള്‍ സംസ്ഥാനത്ത് 58 സബ് ഡിവിഷനുകളാണുള്ളത്. വിഭജിക്കുമ്പോള്‍ എണ്ണം 123 ആകും. ഇതോടെ ക്രമസമാധാന ചുമതലയുള്ള 123 ഡി.വൈ.എസ്.പിമാരായിരിക്കും ഇനിയുണ്ടാവുക.
പുതിയ 65 സബ് ഡിവിഷനുകളാണ് രൂപീകരിക്കുന്നത്. സബ്ഡിഡിവിഷനു കീഴിലുള്ള സ്റ്റേഷനുകളുടെ എണ്ണം കുറയുന്നതോടൊപ്പം ഡി.വൈ.എസ്.പിമാര്‍ക്ക് ജോലി ഭാരവും കുറയും.
വിഭജിക്കുന്ന ഡിവിഷനുകള്‍ നിലവിലുള്ള ഡിവിഷനുകള്‍, പുതിയ ഡിവിഷനുകള്‍ എന്നിങ്ങനെയാണ്. തിരുവനന്തപുരം സിറ്റി: നാല്-മൂന്ന്, തിരുവനന്തപുരം റൂറല്‍: മൂന്ന് -എട്ട് -ആകെ 18, കൊല്ലം സിറ്റി: മൂന്ന്-ഒന്ന്, കൊല്ലം റൂറല്‍: രണ്ട്-നാല്-ആകെ 10, പത്തനംതിട്ട: മൂന്ന്-മൂന്ന് -ആകെ 6, ആലപ്പുഴ: നാല്-അഞ്ച് -ആകെ 9, ഇടുക്കി: മൂന്ന് -നാല് -ആകെ 7, കോട്ടയം: നാല്-നാല് -ആകെ. 8, കൊച്ചി സിറ്റി: മൂന്ന്-രണ്ട്, എറണാകുളം റൂറല്‍: മൂന്ന്- അഞ്ച് -ആകെ 13, തൃശ്ശൂര്‍ സിറ്റി: മൂന്ന്-മൂന്ന്, തൃശൂര്‍ റൂറല്‍: രണ്ട്-രണ്ട് ആകെ 10, പാലക്കാട്: നാല് -നാല് - ആകെ 8, മലപ്പുറം: മൂന്ന്- നാല് -ആകെ 7, കോഴിക്കോട് സിറ്റി: രണ്ട്-രണ്ട്, കോഴിക്കോട് റൂറല്‍: മൂന്ന്-രണ്ട് -ആകെ 9, വയനാട്: രണ്ട്-രണ്ട് -ആകെ നാല്, കണ്ണൂര്‍: നാല്-അഞ്ച് -ആകെ 9, കാസര്‍കോട്: രണ്ട് -രണ്ട് -ആകെ 4 എന്നിങ്ങനെയാണ് സബ് ഡിവിഷനുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."