മുഖം മിനുക്കാന്‍ രണ്ടുകോടി
പയ്യന്നൂര്‍: കാലപ്പഴക്കത്താല്‍ തകര്‍ച്ചയിലായ പെരുമ്പ പാലത്തിന്റെ അറ്റകുറ്റപണികള്‍ക്കായി രണ്ടുകോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായി. പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ എസ്റ്റിമേറ്റ് അനുമതിക്കായി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള പെരുമ്പ പാലത്തിന്റെ കൈവരികള്‍ പലയിടങ്ങളിലുമായി തകര്‍ന്ന അവസ്ഥയിലാണ്. പാലത്തിന്റെ മുകള്‍ ഭാഗത്തായി സ്പാനുകള്‍ക്കിടയില്‍ വിള്ളലുണ്ട്. വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ പാലത്തിനു കുലുക്കമുണ്ടാകുന്നതും വലിയ ശബ്ദം ഉയരുന്നതും അടുത്തിടെയാണ് ശ്രദ്ധയില്‍പെട്ടത്.
പെരുമ്പ പാലത്തിന് ബലക്ഷയമുണ്ടെന്ന കാര്യം നേരത്തെ 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദേശീയപാത 17 ല്‍ പെരുമ്പ പുഴക്ക് കുറുകെയുള്ള പാലത്തിന് ഇതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ഭാരം താങ്ങാവുന്നതിലും അപ്പുറമായിക്കഴിഞ്ഞു. അതിനിടെ പെരുമ്പ പുഴക്ക് കുറുകെ പയ്യന്നൂര്‍ പുതിയ സ്റ്റാന്റിനെ ബന്ധിപ്പിച്ച് പുതിയ പാലം വേണമെന്ന ആവശ്യം പയ്യന്നൂര്‍ നഗരസഭ മുന്നോട്ട് വച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."