സംസ്ഥാന പദവി: ബി.ജെ.പിക്കായി പ്രചാരണം നടത്തുമെന്ന് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കുകയാണെങ്കില്‍ 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിനിടെയാണ് കെജ്‌രിവാളിന്റെ ഞെട്ടിക്കുന്ന പ്രസ്താവന. സംസ്ഥാന പദവി നല്‍കിയിട്ടില്ലെങ്കില്‍ ബി.ജെ.പിക്കാര്‍ ഡല്‍ഹി വിടണമെന്ന് ജനങ്ങള്‍ ബോര്‍ഡ് തൂക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ പാസാക്കി.
അതിനിടെ ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവിക്കായുള്ള കാംപയില്‍ ആം ആദ്മി പാര്‍ട്ടി ആരംഭിച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡല്‍ഹി വിടുകയെന്ന മുദ്രാവാക്യവുമായി നഗരത്തിലെ 300 കേന്ദ്രങ്ങളില്‍ ആം ആദ്മിയുടെ നേതൃത്തില്‍ യോഗം ചേരാനാണ് തീരുമാനം. ജൂണ്‍ 17 മുതല്‍ 24 വരെയാണ് കാംപയിനിന്റെ ആദ്യഘട്ടം. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടാനായി മഹാത്മാഗാന്ധി ക്വിറ്റ്ഇന്ത്യാ സമരം നടത്തി. ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡല്‍ഹി വിടാനായി ആം ആദ്മി പാര്‍ട്ടി കാംപയിന്‍ ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതിയില്‍ എം.എല്‍.എമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."