ഗൗരി ലങ്കേഷ് വധം: തീവ്രഹിന്ദുത്വ സംഘടനാ നേതാവിന് ബന്ധം
ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതത്തില്‍ തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തി നേതാവിന് ബന്ധമെന്ന് അന്വേണസംഘം. സനാതന്‍ സന്‍സ്തിയുടെ ബംഗളൂരു കോര്‍ഡിനേറ്റര്‍ മോഹന്‍ ഗൗഡയ്ക്കും കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാമായിരുന്നു. കൊലപാതകത്തില്‍ പൊലിസ് അറസ്റ്റ് ചെയ്ത മുഖ്യപ്രതികളില്‍ ഒരാളായ കെ.ടി.നവീന്‍കുമാറാണ് ഇക്കാര്യം അന്വേഷണസംഘത്തെ അറിയിച്ചത്.
കൊലപാതകത്തിനുള്ള തയാറെടുപ്പുകള്‍ മോഹന്‍ഗൗഡക്ക് അറിയാമായിരുന്നെന്നും കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതി സുജീത്കുമാറുമായി തന്നെ ബന്ധിപ്പിച്ചത് ഗൗഡയായിരുന്നുവെന്നും നവീന്‍ അന്വേഷണസംഘത്തിന് മൊഴിനല്‍കി. ഉടുപ്പി സ്വദേശിയയ സുജീത്കുമാറിനെ മേയ് 31ന് ആണ് അറസ്റ്റ് ചെ്‌യതത്. 2017 ജൂണില്‍ ഗോവയില്‍ ചേര്‍ന്ന സനാതന്‍ സന്‍സ്തിയുടെ യോഗത്തില്‍ ഗൗഡ പങ്കെടുത്തതായും നവീന്‍ പറഞ്ഞു. യോഗത്തിന്റെ രണ്ടാംദിവസം ഹിന്ദുധര്‍മം സംരക്ഷിക്കുന്നതിന്റെ ആവശ്യകത സംബന്ധിച്ചാണ് ചര്‍ച്ച ചെയ്തത്. നിരവധിയാളുകള്‍ പങ്കെടുത്ത ചര്‍ച്ചയില്‍ ഞാനും അഭിപ്രായം പറഞ്ഞു. ഹിന്ദുധര്‍മ സംരക്ഷണത്തിനായി ആയുധം എടുക്കേണ്ടത് അനിവാര്യമാണെന്ന തന്റെ പ്രസംഗത്തെ ഒട്ടനവധി പേര്‍ അഭിനന്ദിച്ചു.
മോഹന്‍ഗൗഡയും തന്നെ വളരെയധികം പുകഴ്ത്തി. തോക്കും തിരയും സംഘടിപ്പിക്കാന്‍ പ്രയാസമില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. സമാന മനസ്സുള്ള നിരവധിപേരുണ്ടെന്നും അവര്‍ നിന്നെ അടുത്ത ദിവസങ്ങളില്‍ ബന്ധപ്പെടുമെന്നും ഗൗഡ പറഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷം പബ്ലിക് ബൂത്തില്‍ നിന്ന് ഒരു അജ്ഞാത കോള്‍ വന്നു. ഗൗഡയാണ് നിങ്ങളുടെ ഫോണ്‍ നമ്പര്‍ തന്നതെന്നും സംഘടയുടെ ആവശ്യമാര്‍ഥമാണ് വിളിക്കുന്നതെന്നും അയാള്‍ പറഞ്ഞു. കുറച്ച് ദിവസത്തിനുശേഷം ഫോണ്‍ ചെയ്ത വ്യക്തി വീട്ടിലെത്തി. കൈയിലുണ്ടായിരുന്ന കുറച്ച് വെടിയുണ്ടകള്‍ വാങ്ങി. ഇത് ഉപകരാപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 20, 21 തിയതികളില്‍ ബംഗളൂരുവില്‍ നടന്ന പരിപാടിയില്‍ വീട്ടിലെത്തിയ ആളെ കാണുകയും പ്രവീണ്‍ ആണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. തനിക്കൊപ്പം വിജയനഗറിലെ പാര്‍ക്കിനു സമീപം എത്തിയ പ്രവീണ്‍ ഗൗരി ലങ്കേഷിനെ കൊല്ലാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചതായും നവീന്‍കുമാര്‍ പറഞ്ഞു.
അവര്‍ ഹിന്ദുവിനെയും ഹിന്ദു ദൈവങ്ങളെയും അപമാനിക്കുന്നു. അതിനാല്‍ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞുവെന്ന് നവീന്‍കുമാര്‍ പറഞ്ഞു. 2017 സെപ്റ്റംബര്‍ അഞ്ചിന് പ്രാദേശിക നേതാവിന്റെ ആവശ്യപ്രകാരം മംഗളൂരുവിലെ സനാതന്‍ സന്‍സ്തിയുടെ ആശ്രമത്തില്‍ പോയെന്നും അടുത്ത ദിവസമാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട വാര്‍ത്ത അറിയുന്നതെന്നും അദ്ദേഹം മൊഴിനല്‍കി.
എന്നാല്‍ തനിക്കെതിരേയുള്ള പൊലിസിന്റെ ഗൂഢാലോചനയാണിതെന്ന് മോഹന്‍ ഗൗഡ ദേശീയമാധ്യമത്തിനോട് പറഞ്ഞു. പൊലിസ് ആരോപണം സംബന്ധിച്ച് സനാതന്‍ സന്‍സ്തയുടെ വാര്‍ത്താ സമ്മേളനം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും എല്ലാ വിഷയങ്ങളും അപ്പോള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മേയ് 31ന് അമേല്‍ കാലെ, അമിത് ദെഗ്വേകര്‍, മനോഹര്‍ എഡ്വേ, എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."