HOME
DETAILS
MAL
ഘാന ഫുട്ബോള്‍ തലവന്‍ സസ്പെന്ഷന്
backup
June 12 2018 | 02:06 AM
സൂറിച്ച്: കൈക്കൂലി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഘാന ഫുട്ബോള്‍ അസോസിയേഷന് തലവന്‍ ക്വെസി ന്യന്റകിയെ ഫിഫ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ കോണ്‍ട്രാക്ടിനായി ന്യന്റകി കൈക്കൂലി ചോദിക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് ഫിഫയുടെ നടപടി.
നേരത്തെ ആരോപണം ഉയര്‍ന്ന ഉടനെ ഫുട്ബോള്‍ അസോസിയേഷന് പിരിച്ചുവിടാന്‍ ഘാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഒരു മാധ്യമ പ്രവര്ത്തകന് കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."